pulwama

ഹൈദരാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തെലുങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ പാസാക്കി. വീരമൃത്യു വരിച്ച ജവാന്മാർക്കായി സഭ രണ്ട് മിനിറ്റ് മൗനപ്രാർത്ഥന നടത്തി.