പാലക്കാട്: കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ബി.ജെ.പിക്ക് അവസരം നൽകിയാൽ കേരളത്തെ മികച്ച സംസ്ഥാനമായി മാറ്റുമെന്ന് അമിത് ഷാ പറഞ്ഞു.. ബി.ജെ.പി പ്രവർത്തനം തുടങ്ങിയത് മുതൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അക്രമം അഴിച്ചുവിടുകയും നിരവധി പ്രവർത്തകർ ബലിധാനികളായെന്നും അദ്ദേഹം പാലക്കാട് നടന്ന പെതുസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ശബരിമല വിധി ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമാവുക. മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്താണെന്നും അമിത് ഷാ ചോദിച്ചു. ബംഗാളിന്റെയും ത്രിപുരയുടെയും അവസ്ഥയിലേക്ക് കേരളത്തെ സി.പി.എം എത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനാവില്ല. അഴിമതിക്കാരുടെ സഖ്യമാണ് മഹാസഖ്യമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികളെ സർക്കാർ വഞ്ചിക്കുകയാണ് ചെയ്ത്. ഡി.വെെ.എഫ്.എെ പ്രവർത്തകർ ശബരിമലയിൽ പോലീസ് വേഷത്തിലെത്തി. 2000ത്തിലധികം ശബരിമല ഭക്തർ ഇപ്പോൾ ജയിലിലാണ്. 3000ലധികം പേരുടെ മേൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നടപ്പാക്കുകയാണെങ്കിൽ ബാക്കി സുപ്രീം കോടതി വിധികൾ കൂടി നടപ്പിലാക്കണെന്നും അമിത് ഷാ വെല്ലുവിളിച്ചു.