news

1. പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് പൊലീസ്. കൃപേഷിനെ വെട്ടിയത് മൂന്നാം പ്രതി സുരേഷ്. സംഘത്തിലെ എല്ലാവരും പീതാംബരന്റെ സുഹൃത്തുക്കളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പ്രതികളെ കൊലപാതക സംഘത്തില്‍ ചേര്‍ത്തു

2. പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികള്‍ ഉപയോഗിച്ച വടിവാളും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ഏച്ചിലടുക്കത്തെ പറമ്പില്‍ ഉപേക്ഷിച്ച വാള്‍ പ്രതി അനില്‍ കുമാറാണ് പൊലീസിന് കാണിച്ച് കൊടുത്തത്. വാളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൊലപാകത്തിന് ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ടും കണ്ടെടുത്തു. മറ്റ് പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ആളൊഴിഞ്ഞ തോട്ടത്തില്‍ നിന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി.

3. ഇന്നലെ അറസ്റ്റിലായ അനില്‍ കുമാറും വിജിനുമായി വെളുത്തോളിയില്‍ എത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മറ്റ് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനം. കേസില്‍ പ്രതികളായ ഏഴ് പേര്‍ക്ക് പുറമെ മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് പ്രതി ചേര്‍ത്തിട്ടുണ്ട്.

4. പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ നടപടിയുമായി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണം എന്ന് ഹൈക്കോടതി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഉണ്ടായ നഷ്ടം യു.ഡി.എഫ് നേതാക്കളില്‍ നിന്ന് ഈടാക്കണം. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ പ്രേരാണാ കുറ്റം ചുമത്താന്‍ നിര്‍ദ്ദേശിച്ച കോടതി നഷ്ടം കണക്കാക്കാന്‍ കമ്മിഷനെ നിയോഗിക്കാനും നിര്‍ദ്ദേശിച്ചു.

5. മിന്നല്‍ ഹര്‍ത്താലിലെ എല്ലാ കേസിലും ഡീന്‍ കുര്യാക്കോസ് പ്രതിയാകും. ജനുവരി നാലിന് നടത്തിയ ശബരിമല ഹര്‍ത്താലിന്റെ നഷ്ടം ശബരിമല കര്‍മ്മ സമിതി നേതാക്കളില്‍ നിന്നും ബി.ജെ.പി നേതാക്കളില്‍ നിന്നും ഈടാക്കാന്‍ കോടതി നിര്‍ദ്ദേശം. ടി.പി. സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള, കെ.പി ശശികല അടക്കമുള്ളവര്‍ കേസില്‍ പ്രതികളാകും.

6. ലാവ്ലിന്‍ അഴിമതിക്കേസില്‍ അന്തിമവാദം ഏപ്രില്‍ ആദ്യ വാരം എന്ന് സുപ്രീംകോടതി. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം ആകുന്ന വാദത്തില്‍ പരിഗണക്കുന്നത്, ഹൈക്കോടതി വിധിക്ക് എതിരെയുള്ള അപ്പീലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദ് ചെയ്യണം എന്ന സി.ബി.ഐ ഹര്‍ജിയും കേസില്‍ നിന്ന് ഒഴിവാക്കണം എന്ന മൂന്ന് മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആവശ്യവും കോടതി പരിഗണിക്കും. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തര്‍ ആക്കിയത്, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെ എന്ന് സി.ബി.ഐ വാദം.

7. അന്തിമ വാദം നടക്കുന്നത്, പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി കരാര്‍ ഒപ്പിട്ട കേസില്‍. കേസ് മാറ്റിയത് സി.ബി.ഐയുടെ അഭ്യര്‍ത്ഥന മാനിച്ച് എന്ന് സുപ്രീംകോടതി. അഭിഭാഷകര്‍ തയ്യാറാണ് എങ്കില്‍ ഇന്നു തന്നെ വാദം കേള്‍ക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ മാസത്തില്‍ കേസ് വാദം കേള്‍ക്കുന്നത് സി.പി.എമ്മിനും പിണറായിക്കും നിര്‍ണായകം.

8. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരെ നിലപാട് കടുപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ്. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകരവാദ ഗ്രൂപ്പകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് പാകിസ്ഥാന്‍ തുടരുന്നു എന്ന് കൂട്ടായ്മ. ഭീകര സംഘടനങ്ങള്‍ക്ക് സഹായം നല്‍കുന്ന പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടെന്ന് തീരുമാനം. നടപടി, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് തടയുന്നതില്‍ പാക് ശ്രമങ്ങള്‍ തൃപ്തികരം അല്ലെന്ന വിലയിരുത്തല്‍

9. ഭീകരപ്രവര്‍ത്തങ്ങള്‍ക്ക് ഉള്ള പണം ഒഴുക്, കള്ളപ്പണം വെള്ളുപ്പിക്കല്‍ തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ഉള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്.എ.ടി.എഫ്. 38 രാജ്യങ്ങള്‍ അംഗങ്ങള്‍ ആയുള്ള സംഘടനയുടെ പാരീസില്‍ നടക്കുന്ന വാര്‍ഷിക യോഗത്തിലാണ് പാകിസ്ഥാന് എതിരായ തീരുമാനം. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങുന്നതിന് പാകിസ്ഥാന് തിരിച്ചടിയായി. ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ഉള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ എഫ്.എ.ടി.എഫിന് സമര്‍പ്പിക്കും എന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു

10. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് എതിരായ ക്രിക്കറ്റ് മത്സരം ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് തീരുമാനം എടുക്കും എന്ന് ബി.സി.സി.ഐ. വിഷയത്തില്‍ ബി.സി.സി.ഐ നിലപാട് അറിയിച്ചത് താത്ക്കാലിക ഭരണ സമിതിയുടെ അടിയന്തര യോഗത്തിന് ശേഷം

11. താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ബി.സി.സി.ഐ ഐ.സി.ഐയെ അറിയിച്ചു. ഇലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ അടിയന്തര യോഗം ചേര്‍ന്നത്. അതിനിടെ, ഈ വര്‍ഷത്തെ ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ റദ്ദാക്കി ബി.സി.സി.ഐ. ഉദ്ഘാടന ചടങ്ങിന്റെ ഫണ്ട് കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് നല്‍കാനും തീരുമാനം