ന്യൂഡൽഹി: പൊതു തിരഞ്ഞെടുപ്പ് അടുക്കവേ രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സോലുഷന്‍സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് സാദ്ധ്യത നൽകുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടു. ബിജെപി ഇക്കുറി വലിയ വെല്ലുവിളി നേരിടുമെന്നും കോണ്‍ഗ്രസിന് രാജ്യം ഭരിക്കാന്‍ അസുലഭ അവസരമാണ് കൈവന്നിട്ടുള്ളതെന്നും ഏജന്‍സി വ്യക്തമാക്കുന്നു. പ്രാദേശിക പാര്‍ട്ടികളുമായി ഉണ്ടാക്കുന്ന സഖ്യമാകും കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുകയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം പ്രധാന പാർട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തും. എന്നാൽ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ രാഹുലാകും നേടുക. അഞ്ച് സംസ്ഥാനങ്ങളിലായി അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരം നേടിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്നതിന്‍റെ ഉദാഹരണമാണെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല പ്രമുഖരും ബിജെപിയെ തള്ളിയതും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതും ഫിച്ച് ചൂണ്ടികാട്ടുന്നു.