ഗുവാഹട്ടി: അനധികൃതമായി നിർമ്മിച്ച മദ്യം കുടിച്ച് ഗുവാഹട്ടിയിൽ ഒൻപത് സ്ത്രീകളുൾപ്പെടെ മുപ്പത്തിരണ്ട് തോട്ടം തൊഴിലാളികൾ മരിച്ചു. മുപ്പത്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഗുഹാവട്ടിയിൽ നിന്നും മുന്നൂറ്റിപ്പത്ത് കിലോ മീറ്റർ അകലെയുളള ഗോലാഘട്ടിലുളള തോട്ടത്തിലെ ചില തൊഴിലാളികളെയും വിഷമദ്യം കുടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണസംഖ്യ കൂടാൻ സാദ്ധ്യതയുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.