കൊച്ചി: സാങ്കേതിക വിപ്ളവത്തിന്റെ പുത്തൻ പ്രതീകമായ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ ഇന്നലെ കൊച്ചിയിലെത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഗോള പരസ്യ സംഗമത്തിൽ സംബന്ധിക്കാനാണ് സോഫിയ എത്തിയത്.
സമാപന ദിനമായ ഇന്നലെ 'മനുഷ്യനും റോബോട്ടും: മിത്രമോ ശത്രുവോ" എന്ന വിഷയത്തിൽ സോഫിയ സംസാരിച്ചു.
2016ൽ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്സാണ് സോഫിയ റോബോട്ടിനെ നിർമ്മിച്ചത്. 50ലേറെ മനുഷ്യ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് സോഫിയയ്ക്കുണ്ട്. 2017ൽ സൗദി അറേബ്യയുടെ പൗരത്വം ലഭിച്ച സോഫിയ, ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടുന്ന ആദ്യ റോബോട്ടാണ്.
(വിശദ വാർത്ത വാണിജ്യം പേജിൽ)