s-rajendran-mla

തൊടുപുഴ: ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് അവർത്തിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. ജില്ലാ കമ്മിറ്റി ചേർന്ന് തുടർ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം എട്ടിന് മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത നിർമാണം നിർത്തി വയ്പ്പിക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ രാജേന്ദ്രൻ എം.എൽ.എ, രേണു രാജിനെ പരസ്യമായി ആക്ഷേപിച്ചിരുന്നു. സംഭവത്തെ തുടർന്ന് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയ സബ് കളക്ടർ ഹൈക്കോടതിയെ സമീപിച്ച് അനധികൃത നിർമാണത്തിന് സ്റ്റേ വാങ്ങിച്ചു.


അതേസമയം ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ് രാജേന്ദ്രൻ എംഎൽഎയെ പാർട്ടി പരസ്യമായി ശാസിച്ചേക്കും. രാജേന്ദ്രനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാ‍ർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്.