കൊൽക്കത്ത : ഐ.എസ്.എൽ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബയ് സിറ്റി എഫ്.സി 3-1ന് എടികെയെ കീഴടക്കി.മുംബയ്ക്ക് വേണ്ടി സൗഗൗവാണ് മൂന്ന് ഗോളുകളും നേടിയത്. 26,39,60 മിനിട്ടുകളിലായാണ് സൗഗൗ ഹാട്രിക് പൂർത്തിയാക്കിയത്. ഇൗ വിജയത്തോടെ 27 പോയിൻടുമായി മുംബയ് ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
ഐ ലീഗ്
ഗോകുലത്തിന് സമനില
ഷില്ലോംഗ് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം എഫ്.സിയും ഷില്ലോംഗ് ലാജോംഗും ഒാരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 43- ാം മിനിട്ടിൽ മാർക്കസ് ജോസഫിലൂടെ ഗോകുലമാണ് ആദ്യഗോൾ നേടിയത്. 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സാമുവൽ ലാൽ മുവാൻ പുയിയയാണ് ഷില്ലോംഗിന്റെ സമനില ഗോൾ നേടിയത്.
17 മത്സരങ്ങൾ കളിച്ച ഗോകുലം 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽനിന്ന് 11 പോയിന്റുള്ള ഷില്ലോംഗ് അവസാന സ്ഥാനത്തും.