കാസർകോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊല ചെയ്യാൻ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി. പെരിയ ഏച്ചിലടക്കത്ത് നിന്ന് രണ്ട് വടിവാള്‍, കൊല നടത്തുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം എന്നിവയാണ് പൊലീസ് കണ്ടെടുത്തത്.
ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തെന്നും സംഘത്തിലുള്ളവരെല്ലാം പീതാംബരന്റെ സുഹൃത്തുക്കളായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കാസര്‍കോട് കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണിത്. തെറ്റായ ഒന്നിനെയെയും പാർട്ടി ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.