സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് എതിരെയുള്ള പരിഹാസങ്ങളും അക്രമങ്ങളും ദിവസേന കൂടിവരുകയാണ്. എന്നാൽ അത് സിനിമാ താരങ്ങൾക്ക് എതിരെയായാലോ. അങ്ങിനെയുള്ള ഒരു കമെന്റിനെതിരെ നടി നമിത പ്രമോദിന്റെ പ്രതികരണമാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. തനിക്കെതിരെ മോശമായി കമന്റിട്ടവനെതിരെ മാസ് മറുപടി നൽകിയാണ് താരം നേരിട്ടത്.
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?’. എന്നായിരുന്നു പരിഹാസ രൂപേണയുള്ള കമന്റ്. എന്നാൽ ഇത്തരക്കാരെ വെറുതെ വിടാൻ താരം തയ്യാറായില്ല. കമന്റിട്ടവനെതിരെ മറുപടിയുമായി നമിത രംഗത്ത് വന്നു. ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്നം എന്താണെന്ന്. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ, ഏഹ് –ഇതായിരുന്നു നടിയുടെ മറുപടി.
ഇതോടെ നമിതയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നു. ഇത്തരക്കാർക്ക് ചുട്ട മറുപടി നൽകിയാൽ അവർ മിണ്ടാതെ പോകുമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ദിലീപുമായി ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം പ്രൊഫസർ ഡിങ്കനിലാണ് നമിത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് ആരാധന മൂത്ത് ഒരാൾ താരത്തിനോട് അലക്കാത്ത വസ്ത്രങ്ങളുണ്ടെങ്കിൽ നൽകണമെന്ന് മെസേജ് ചെയ്തിരുന്നു. ഇതിനെതിരെ ചുട്ട മറുപടിയാണ് നമിത കൊടുത്തത്.
'എന്തായാലും ഞാൻ ഈ മെസേജ് സ്റ്റാറ്റസ് ആയി ഇടാൻ പോകുകയാണ്. ഇത് കണ്ട് ഇവിടെയുള്ള എല്ലാ സ്ത്രീകളും ഇയാൾക്ക് അവരുടെ അലക്കാത്ത വസ്ത്രങ്ങളയച്ച് കൊടുക്കട്ടെ. ചെലവില്ലാതെ ഇത്തരമൊരു ക്ലീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്തതിന് താങ്കളോട് വലിയ നന്ദിയുണ്ട്. നിങ്ങളതേറ്റെടുത്തത് തീർച്ചയായും പ്രശംസാർഹമാണ്. ദയവായി അഡ്രസ്സ് ഒന്നു അയച്ചു തരാമോ' എന്നായിരുന്നു മറുപടി.