സൂറത്ത്: പുൽവാമയിൽ ജവാന്മാർക്ക നേരെ നടന്ന ഭീകരാക്രമണത്തിന്റെ ഞെട്ടൽ ഇപ്പോഴും ബാക്കിയാണ്. രാജ്യത്തിനായി ജീവൻ നഷ്ടപ്പെട്ട ധീരയോദ്ധാക്കളുടെ ഓർമയിലാണ് ജനങ്ങൾ. പലരും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നു. ഇവരിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തെ സംരക്ഷിക്കുന്ന ജവാന്മരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തു കൊണ്ടുള്ള സാരികള്‍ നിര്‍മ്മിക്കുകയാണ് ഒരു തുണി മില്‍. ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ്ണ ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലിലാണ് ഇത്തരത്തിൽ ജവാന്മാരെ ആദരിക്കുന്നത്. ഈ സാരികൾ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മില്‍ അധികൃതർ അറിയിച്ചു.
'സാരികളില്‍ നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ജവാന്മാരുടെ പ്രതിരോധ ശക്തിയാണ് വരച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ സാരിക്കു വേണ്ടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് വഴി ലഭിക്കുന്ന മുഴുവന്‍ തുകയും ജീവത്യാഗം ചെയ്ത ജവന്മാരുടെ കുടുംബങ്ങൾക്കായി ഞങ്ങള്‍ നല്‍കും'- മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു.