തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ പ്രൗഢിയുടെയും പൈതൃകത്തിന്റെയും പ്രതീകമായ മസ്കറ്റ് ഹോട്ടലിന് നൂറ് വയസ്.
1919 മുതൽ അതിഥി സൽക്കാരത്തിനായി തിരുവിതാംകൂർ സർക്കാർ ഉപയോഗിച്ചിരുന്ന ഈ അതിഥി
മന്ദിരം കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കാലത്തിനും ചരിത്രത്തിനും സാക്ഷിയാണ്.
ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ പട്ടാളക്യാമ്പ് (പാളയം) ആയിരുന്നു ഇന്നത്തെ മസ്കറ്റ് ഹോട്ടൽ. 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈനിക
ഉദ്യോഗസ്ഥരെ പാർപ്പിക്കാൻ നിർമ്മിച്ച കെട്ടിടം. നിലവിലെ നിയമസഭാ മന്ദിരം മുതൽ കേരള സർവകലാശാലാ ആസ്ഥാന മന്ദിരം വരെ തിരുവിതാംകൂർ കുതിരപ്പട്ടാളത്തിന്റെയും എൽ.എം.എസ് ചർച്ച് പരിസരം സൈനികരുടെയും താവളമായിരുന്നു. പടക്കോപ്പുകൾ സൂക്ഷിച്ചിരുന്നത് ഇപ്പോൾ പ്രതിപക്ഷ നേ താവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ. യൂണിവേഴ്സി റ്റി സ്റ്റേഡിയമാകട്ടെ അന്ന് പട്ടാളക്കാർക്ക് കവാത്തിനുള്ള മൈതാനവും. മസ്ക റ്റ് ഹോട്ടൽ മുതൽ വെള്ളയമ്പലം വരെയുള്ള പ്രധാന വീഥി ഉപയോഗി ച്ചിരുന്നത് പട്ടാളക്കാരുടെ പരേഡിനും. ഒന്നാം ലോക മഹായുദ്ധം അവസാനി ച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരുടെ താമസസ്ഥലമായ മന്ദിരം. തിരുവിതാംകൂർ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. 1934 ഒക്ടോബർ 29ന് അന്നത്തെ തിരുവിതാംകൂർ ദിവാൻ ഇതിനെ തിരുവിതാംകൂർ ഗസ്റ്റ് ഡിപ്പാർ ട്ട്മെന്റിന്റെ അധീനതയിലാക്കി. മുംബയിലെ ഇന്ത്യൻ ഹോട്ടൽ 1937 ൽ പ്രസിദ്ധീകരിച്ച മാപ്പിൽ മസ്കറ്റ് ഹോട്ടലും ഉൾപ്പെടുത്തിയിരുന്നു.
1941 മുതൽ മദ്രാസ് സ്പെൻസർ ആൻഡ് കമ്പനിക്ക് പാട്ടത്തിന് നൽകി. ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ദർശനത്തിനു ശേഷം തിരുവിതാംകൂർ മഹാരാജാവ് മസ്കറ്റ് ഹോട്ടൽ സന്ദർശിച്ചിരുന്നു. അന്ന് താറാവ് വളർത്തിയിരുന്ന ചെറുകുളമാണ് മസ്കറ്റ് ഹോട്ടലിലെ ഇന്നത്തെ സ്വിമ്മിംഗ് പൂൾ. പിന്നീട് ടെൻഡർ മുഖേന കെ.ആർ.ജി. മേനോനെ 1950 മുതൽ ഹോട്ടലിന്റെ നടത്തിപ്പ് ഏല്പിച്ചു. തുടർന്ന് തിരു-കൊച്ചി സംസ്ഥാന പൊളിറ്റിക്കൽ ആൻഡ് മിലിട്ടറി ഡിപ്പാർട്ട്മെന്റിന്റെ നിയന്ത്രണത്തിലാക്കി.
1965ൽ കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ (കെ.ടി.ഡി.സി) രൂപീകൃതമായതോടെ മസ്കറ്റ് ഹോട്ടൽ കെ.ടി.ഡി.സിക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. നൂറാം വാർഷിക ആഘോഷ വേളയിലാണ് പഞ്ചനക്ഷത്ര പദവി ലഭിച്ചത്.
പൈതൃക സംരക്ഷണത്തിന് 25 കോടി
നൂറാം വാഷികാഘോഷത്തോടനുബന്ധിച്ച് മസ്കറ്റ് ഹോട്ടലിന്റെ പൗരാണിക പാരമ്പര്യവും വാസ്തുശില്പ പൈതൃകവും സംരക്ഷിക്കുന്നതിന് 25 കോടിയുടെ പദ്ധതി കെ.ടി.ഡി.സി ആവിഷ്കരിച്ച് നടപ്പിലാക്കും. പദ്ധതിയുടെ ഉദ്ഘാടനം 27ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുക്കും. നൂറ്റാണ്ടിന്റെ സാക്ഷിയായ മസ്കറ്റ് ഹോട്ടൽ തലസ്ഥാന നഗരത്തിന്റെ വിലമതിക്കാനാവാത്ത നിധിയാണെന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ
വാർത്താസമ്മേളനത്തിൽ പറഞ്ഞു. സവിശേഷമായ ശില്പകലാ വൈഭവത്തോടെ, പൈതൃകത്തിന് കോട്ടം തട്ടാത്ത രീതിയിലാണ് പുനരുദ്ധാരണം. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രവർത്തനം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. പാരമ്പര്യ തനിമ നഷ്ടപ്പെടാതെ മുറികളുടെയും ഇടനാഴികളുടെയും പുനരുദ്ധാരണത്തിനും സൗന്ദര്യവത്കരണത്തിനും ഊന്നൽ നല്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നതെന്ന് കെ.ടി.ഡി.സി എം.ഡി രാഹുൽ .ആർ പറഞ്ഞു.