നടി ഗൗതമി നായർ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന വൃത്തത്തിൽ നിവിൻ പോളി അതിഥി താരമായിയെത്തുന്നു.ചിത്രത്തിന്റെ അവസാനത്തെ ഇരുപത് മിനിറ്റിലാണ് നിവിൻ പ്രത്യക്ഷപ്പെടുന്നത്.സണ്ണി വയ്നാണ് വൃത്തത്തിലെ നായകൻ.ദുർഗാകൃഷ്ണയാണ് നായിക.ഫെബ്രുവരി 25ന് ഗോവയിൽ ചിത്രീകരണം പൂർത്തിയാകും.
ട്രിവാൻഡ്രം ടാക്കീസിന്റെ ബാനറിൽ ഒലിവ്യ സൈറ റൈജുവാണ് വൃത്തം നിർമ്മിക്കുന്നത്.തിരക്കഥയും എഡിറ്റിംഗും ഒഴിച്ച് ബാക്കി എല്ലാ വിഭാഗങ്ങളും കൈകാര്യം ചെയ്യുന്നത് വനിതകളാണെന്ന പ്രത്യേകതയും വൃത്തത്തിനുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ നിരവ് ഷായുടെ അസോസിയേറ്റായ ശരണ്യാ ചന്ദറാണ് കാമറ ചലിപ്പിക്കുന്നത്. സംഗീതം നേഹ എസ് .നായരും യാക് സൺ ഗ്രേ പെരേരയും നിർവഹിക്കുന്നു. പ്രശസ്ത കലാസംവിധായകൻ സുനിൽ ബാബുവിന്റെ അസോസിയേറ്റായിരുന്ന അശ്വനി കാലേ കലാസംവിധാനം നിർവഹിക്കുന്നു. സിംഗ് സൗണ്ട് സവിത നമ്രതും മേക്കപ്പ് മീട്ടാ ആന്റണിയുമാണ് . ഡോ എസ് . നിർമ്മലാ ദേവിയാണ് ഗാന രചയിതാവ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ.അനൂപ് മേനോൻ , ശ്രീനിവാസൻ , സൈജുകുറുപ്പ്, അജു വർഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ .ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് തിരുവനന്തപുരത്താണ്.