റാംജിറാവു വീണ്ടും വരുന്നു.ചെമ്പൻ വിനോദ് ജോസും ഷൈൻ ടോം ചാക്കോയും നായകന്മാരായി അഭിനയിക്കുന്ന മാസ് ക്കിലാണ് റാംജിറാവുവായി വിജയരാഘവൻ വീണ്ടും എത്തുന്നത്.സുനിൽ ഹനീഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രിയങ്കാനായരാണ് നായിക.മാമുക്കോയയാണ് മറ്റൊരു പ്രധാന താരം.
മൂന്നു പതിറ്റാണ്ട് മുൻപ് സിദ്ധിഖ് ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിംഗിലൂടെയാണ് റാംജിറാവു എത്തുന്നത്.സിദ്ധിഖ് ലാലിന്റെയും സായ് കുമാറിന്റെയും അരങ്ങേറ്റ സിനിമയായിരുന്നു അത്. സൂപ്പർ വിജയാണ് സിനിമയും കഥാപാത്രവും നേടിയത്. തുടർന്ന് മാണി.സി കാപ്പന്റെ മാന്നാർ മത്തായി സ്പീക്കിംഗിലൂടെ റാംജി റാവു വീണ്ടും എത്തി. അഞ്ചു വർഷം മുൻപ് മമാസ് സംവിധാനം ചെയ്ത മാന്നാർ മത്തായി സ്പീക്കിംഗ് 2 എന്ന സിനിമയിലൂടെയാണ് റാംജി റാവു മൂന്നാമതും വെള്ളത്തിരയിലെത്തിയത്.റാംജിറാവുവിന്റെ നാലാം വരവാണ് ഇത്തവണ.
ചിത്രത്തിൽ സലിം കുമാറും അഭിനയിക്കുന്നുണ്ട്.ചെഗുവേരയെ അനുസ്മരിപ്പിക്കുന്ന വേഷത്തിൽ .കഥയിലെ നിർണായക കഥാപാത്രങ്ങളാണ് റാംജിയും ചെഗുവേരയും.ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ എ.എസ്. ഗിരീഷ് ലാലാണ് മാസ് ക് നിർമ്മിക്കുന്നത്. മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ എന്നാണ് ടാഗ് ലൈൻ. തിരക്കഥ സംഭാഷണം ഫസൽ. കാമറ പ്രകാശ് വേലായുധൻ. സംഗീതം ഗോപി സുന്ദർ.