മിനറലുകൾ, വൈറ്റമിൻ ഡി, എ, സി, പ്രോട്ടീൻ തുടങ്ങിയ ഘടകങ്ങളാൽ സമ്പന്നമാണ് നേന്ത്രപ്പഴം അഥവാ ഏത്തക്കായ്. വൈറ്റമിൻ ബി 6 അധികം പഴുക്കാത്ത നേന്ത്രപ്പഴത്തിൽ ധാരാളമുണ്ട്. ബിപി കുറയ്ക്കാനും രക്തധമനികളിൽ തടസം വരാതെയും ഏത്തപ്പഴം സഹായിക്കും. ധാരാളം ഊർജം പ്രദാനം ചെയ്യുന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഏകാഗ്രത വർദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കും. നല്ലപോലെ പഴുത്ത പഴത്തിലാണ് വൈറ്റമിൻ സി ധാരാളമുള്ളത്. ഇത് പ്രതിരോധ ശേഷി നൽകും. പുഴുങ്ങുമ്പോൾ വൈറ്റമിൻ സി കുറയുമെന്ന കാര്യം മറക്കരുത്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും ഏത്തപ്പഴത്തിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.ഏത്തപ്പഴത്തിലുള്ള സെറോട്ടനിൻ എന്ന ഹോർമോൺ മാനസികോന്മേഷവും ഉല്ലാസവും നൽകും. മൂഡ് ഓഫ് മാറാൻ ഒരു ഏത്തപ്പഴം കഴിച്ചാൽ മതിയെന്നർത്ഥം. നാരുകൾ ധാരാളമുള്ളതിനാൽ ദഹനപ്രശ്നങ്ങൾ പരിഹരിക്കും.ഏത്തപ്പഴം പതിവായി കഴിക്കുന്നതിലൂടെ ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിറുത്താം. പച്ചഏത്തക്കായ് പ്രമേഹരോഗികൾക്ക് ഏറെ ഉത്തമമാണ്. പ്രത്യേകിച്ചും ടൈപ്പ് 2 ഡയബറ്റിസിനെ തടയാൻ.