ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദർ ജൂൺ പത്തിന് ബംഗളൂരുവിൽ തുടങ്ങും.
വൈശാഖ സിനിമയും എസ്. ടാക്കീസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിവരുന്നു. ഇപ്പോൾ ഹൈദരാബാദിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽഅഭിനയിച്ചുവരികയാണ് മോഹൻലാൽ. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം താരം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ജോയിൻ ചെയ്യും. ഇട്ടിമാണിക്ക് ശേഷമാണ് സിദ്ദിഖ് ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക. ജോഷി, വിനയൻ തുടങ്ങിയവരുടെ ചിത്രങ്ങളാണ് തുടർന്ന് മോഹൻലാലിനെ കാത്തിരിക്കുന്നത്.