1. എന്‍.എസ്.എസിന് എതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജി.സുകുമാരന്‍ നായര്‍ക്ക് സവര്‍ണ മനോഭാവം. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിന് ഇല്ല. മാടമ്പിത്തരം കൈയില്‍ വച്ചാ മതി. തമ്പ്രാക്കന്മാരുടെ നിലപാട് എന്‍.എസ്.എസിന് തുടരുന്നത് കൊണ്ടാണ് എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത്
2. എന്‍.എസ്.എസിലെ സാധാരണക്കാര്‍ സി.പി.എമ്മിന് ഒപ്പമാണ്. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കേണ്ട ഗതികേട് സി.പി.എമ്മിന് ഇല്ല. ശബരിമല വിഷയത്തിലെ നിലപാട് തിരഞ്ഞെടുപ്പില്‍ പ്രതികൂലമാവില്ലെന്നും കോടിയേരി. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം, ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതിന് പിന്നാലെ. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു
3 പെരിയ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സി.പി.എം നേതാക്കള്‍ നേരെ വന്‍ പ്രതിഷേധം. പ്രദസംഘര്‍ഷം നടന്നത്, സന്ദര്‍ശനം നടത്താന്‍ എത്തിയ എം.പി പി.കരുണാകരന്‍ ഉള്‍പ്പെടെ ഉള്ളവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ. ആക്രമണത്തിന് ഇരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തു അറിഞ്ഞതോടെ പ്രതിഷേധം തുടങ്ങിയിരുന്നു.
4. നേതാക്കള്‍ക്ക് നേരെ പ്രതിഷേധവുമായി എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍. ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്ല്യാട്ടെ സി.പി.എം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി ആക്രമിച്ചിരുന്നു. അതേസമയം, കൊല്ലപ്പട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നു എന്ന് പി.കരുണാകരന്‍. സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറിയത് കോണ്‍ഗ്രസ് സഹകരിക്കാത്തതിനെ തുടര്‍ന്ന്. പെരിയയിലെ അക്രമങ്ങളില്‍ 5 കോടിയുടെ നഷ്ടമെന്നും പ്രതികരണം
5. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് നഗര പ്രദേശങ്ങളില്‍ പുക ശല്യം രൂക്ഷം. സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി. പ്ലാസ്റ്റിക് മാലിന്യത്തിന്റെ നാല് ഭാഗത്ത് നിന്നും തീ പടര്‍ന്നത് ആസൂത്രിതമാണോ എന്ന് സംശയം ഉണ്ടെന്ന് മേയര്‍ സൗമിനി ജെയിന്‍. ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കും എന്നും പ്രതികരണം. തീ പിടിത്തത്തെ തുടര്‍ന്ന് പുക വ്യാപിച്ചത് പമ്പള്ളി നഗര്‍, വൈറ്റില, കടവന്ത്ര, മരട്, അമ്പലമുകള്‍ പ്രദേശങ്ങളില്‍.
6. പ്ലാന്റിലെ തീ പൂര്‍ണമായും നിയന്ത്രണവിധേയം ആക്കാന്‍ ആണ് പുക ശല്യം രൂക്ഷമാകാന്‍ കാരണം. പുക ശല്യം കാരണം മിക്കയിടത്തും ആളുകള്‍ക്ക് ശ്വാസ തടസവും അസ്വസ്ഥതയും നേരിട്ടിരുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റില്‍ ഇന്നലെ വൈകുന്നേരത്തോടെ ആണ് തീ പടര്‍ന്നത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടര്‍ന്ന് ഫയര്‍ ഫോഴ്സ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, കൊച്ചിയില്‍ മാലിന്യക്കൂനകള്‍ക്ക് തീ പിടിക്കുന്നത് ഇത് നാലാം തവണ.
7. കാസര്‍കോട് പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. അന്വേഷണ ചുമതല ഉള്ള ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ് ഇന്ന് ജില്ലയില്‍ എത്തും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തു എന്നാണ് ലോക്കല്‍ പൊലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് ഇനി പിടികൂടാനുള്ളത്. മുഖ്യപ്രതിപീതാംബരന്‍ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി.
8. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലോക്കന്‍ അന്വേഷണം സംഘം പരിശോധിക്കുന്നു. നടപടി, സംഭവ ദിവസം മുതല്‍ ഇവരെ കാണിനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍. കൊല്ലപ്പെട്ടവരുടെ ശരീരത്തിലേറ്റ മുറിവുകളുടെ സ്വാഭാവമാണ് കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണ് എന്ന നിഗമനത്തില്‍ പൊലീസിനെ എത്തിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ലെന്ന അറസ്റ്റിലായവരുടെ വാദം പൊലീസ് പൂര്‍ണമായും വിശ്വാസിക്കുന്നില്ല. പ്രതികളുടെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിക്കുന്നു
9. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം ആരംഭിക്കാന്‍ ഒരാഴ്ച എങ്കിലും സമയം എടുക്കും. പൊലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം മുഴുവന്‍ പ്രതികളെയും ഒരുമിച്ച് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കും. നിലവിലെ അന്വേഷണത്തിന്റെ രേഖകളും ശേഖരിക്കും. കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പ്രതികളെയും ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
10. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കും എന്ന് സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലാണ്. 40 സൈനികരെ നഷ്ടപ്പെട്ട ഇന്ത്യയുടെ വികാരം മാനിക്കുന്നു. പ്രശ്ന പരിഹാരത്തിന് അമേരിക്ക ശ്രമിക്കും എന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ്.
11. ഭീകര സംഘടനകള്‍ക്ക് ഉള്ള സഹായം നിര്‍ത്തണം എന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദത്തിന് എതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശം ഉണ്ടെന്ന് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണും വ്യക്തമാക്കിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തെിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ആണ് അമേരിക്കയുടെ തീരുമാനം