മലയാളികൾ നെഞ്ചോട് ചേർത്തുവച്ച കുമ്പളങ്ങി നൈറ്റ്സിൽ തകർത്തഭിനയിച്ച ബേബി മോളെ നമ്മൾ ആരും മറക്കില്ല. സിനിമയിലുടെനീളം പഞ്ച് ഡയലോഗുകളോടെ ബേബി മോൾ തിളങ്ങിയപ്പോൾ തീയേറ്ററിൽ കൈയടിയുടെ പൂരമായിരുന്നു. ബേബി മോളായി സ്ക്രീനിൽ തിളങ്ങിയപ്പോൾ ആർക്കും അറിയാത്ത ഒരു കാര്യം ബേബി മോളിൽ ഒളിച്ചിരുന്നു. തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകൾ അന്ന ബെന്നാണെന്ന കാര്യം. സിനിമ അല്ലാതെ ഫാഷൻ ഡിസൈനിംഗ് ആണ് അന്നയുടെ ഇഷ്ടമേഖല. മോഡൽ രംഗത്തും അന്ന തിളങ്ങിയിട്ടുണ്ട്. മോഡേൺ ലുക്കിലുള്ള അന്നയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.