snakemaster

തിരുവനന്തപുരം, തിരുമലയ്ക്ക് അടുത്ത് നിന്ന് രാവിലെ തന്നെ കോൾ എത്തി.... തവളയെ പിടികൂടാൻ എത്തിയ ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ കാണുന്നത് വടി പോലെ കിടക്കുന്ന തവളയെ... അപ്പോൾ തന്നെ വാവ പറഞ്ഞു കടിച്ചത് വെനമുള്ള പാമ്പാണ്...

അവിടെ ഇരുന്ന പൈപ്പുകൾ മാറ്റിയപ്പോൾ തന്നെ പാമ്പിനെ കണ്ടു. മൂർഖൻ പാമ്പ്... കുട്ടികൾ ഉള്ള സ്ഥലമായതിനാൽ മൂർഖൻ പാമ്പിനെ കണ്ടത് നന്നായി... തുടർന്ന് സാധാരണക്കാർക്ക് മൂർഖൻ പാമ്പിനെ പൈപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ പിടികൂടുന്ന വിദ്യയും പറഞ്ഞ് കൊടുത്തിട്ടാണ് അവിടെ നിന്ന് മടങ്ങിയത്.

തുടർന്ന് തിരുവനന്തപുരത്ത് ചാക്കയ്ക്ക് അടുത്ത് വാഹനങ്ങളുടെ സീറ്റ് കവറുകൾ നിർമ്മിക്കുന്ന ഒരു കടയിൽ നിന്നും, ചെമ്പഴന്തിക്ക് അടുത്തുള്ള ഒരു വീട്ടിലെ ചവിട്ടുമെത്തയ്ക്ക് അടിയിൽ ഇരുന്ന പാമ്പിനെയും പിടികൂടുന്ന കാഴ്ച്ചയുമായാണ് സ്നക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.