karnataka

ബംഗളൂരു: എയ്റോ ഇന്ത്യ ഷോയുെട പാർക്കിംഗ് ഗ്രൗണ്ടിൽ വൻ തീപിടിത്തം. യെലഹങ്ക വ്യോമസേന വിമാനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കാണ് തീപിടിച്ചത്. സംഭവത്തിൽ 300ൽ ഏറെ കാറുകൾ കത്തി നശിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തീയണക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമങ്ങൾ തുടരുകയാണ്.

തീപിടിത്തത്തിൽ 300അധികം കാറുകൾക്ക് തീപടരുകയും കത്തി നശിക്കുകയും ചെയ്തതായി കർണാടക ഫയർ ആന്റ് എമർജൻസി ജനറൽ എം.എൻ റെഡ്ഢി പറഞ്ഞു. കൂടുതൽ കാറുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അപകടത്തിൽ ആ‌ർക്കും പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രൗണ്ടിന് സമീപത്തെ പുൽമേട്ടിൽ തീ പിടിക്കുകയും ശക്തമായ കാറ്റ് വീശിയിരുന്നതിനാൽ കാറുകളിലേക്ക് തീ പടരുകയും ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എയ്റോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ വാഹനങ്ങളായിരുന്നു തീപിടിത്തത്തിൽ കത്തി നശിച്ചത്. അവധി ദിവസമായതിനാൽ ഷോ കാണാൻ കൂടുതൽ ആളുകൾ എത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസങ്ങൾക്ക് മുൻപ് പരിശീലന പറക്കലിനിടെ സൂര്യകിരണിന്റെ രണ്ട് ജറ്റ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു പൈലറ്റ് മരിക്കാനിടയായ സംഭവം നടന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും എയ്റോ ഷോയുടെ പരിസരത്ത് തീ പിടിച്ചിരിക്കുന്നത്.

Vehicles got fire at parking area of #AiroIndia show at Yalahanka. Fire fighters On the spot.@DGP_FIRE @SunilagarwalI @KarnatakaVarthe pic.twitter.com/5YAk2izsDx

— Karnataka Fire Dept (@KarFireDept) February 23, 2019