musk-melon

വേനൽക്കാലത്ത് ശരീരത്തിന് തണുപ്പും ഊർജ്ജവും പകരാൻ മികച്ച ഫലമാണ് മസ്‌ക് മെലൺ. 95 ശതമാനം ജലാംശമാണിതിൽ. വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളമുണ്ട്. കിഡ്നികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.

മധുരം കുറവായതിനാൽ ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം.

വിറ്റാമിൻ സിയുടെ സ്രോതസായതിനാൽ ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും. ഹൃദ്രോഗം,​ അർബുദം എന്നിവയ്‌ക്കുള്ള സാധ്യത ഇല്ലാതാക്കും. കാരറ്റെനോയ്ഡ് ആണ് അർബുദത്തെ ചെറുക്കുന്നത്. രക്തംകട്ടപിടിക്കുന്നത് തടയുന്ന അഡെനോസിൻ ഉള്ളതിനാൽ രക്തയോട്ടം സുഗമമാകും. ഹൃദ്രോഗ,​ പക്ഷാഘാത സാധ്യത കുറയ്‌ക്കും. ദഹനം സുഗമമാക്കും.

മുറിവ് ഉണങ്ങുന്നതിനും ത്വക്കിന്റെ ആരോഗ്യത്തിനും ആവശ്യമായ കൊളാജെൻ എന്ന പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. സന്ധിവാതത്തിനും ഔഷധമാണിത്. ഇതിലുള്ള വിറ്റാമിൻ ബി ഗ്ലൂക്കോസ്, അന്നജം എന്നിവ സംസ്‌കരിച്ച് ഊർജ്ജമാക്കി മാറ്റുന്നു. പൊട്ടാസ്യം ഹൃദയസ്പന്ദന നിരക്ക് സാധാരണ നിലയിലാക്കും മാനസിക പിരിമുറുക്കം അകറ്റും . പ്രമേഹരോഗികൾക്കും മികച്ചതാണ് മസ്‌ക് മെലൺ.