അമിതമായ ചൂട് ദഹനശേഷി കുറയ്ക്കും. അതിനാൽ വേഗം ദഹിക്കുന്ന ഭക്ഷണയിനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മാംസം, നെയ്യ്, വറുത്തതും പൊരിച്ചതുമായ ഇനങ്ങൾ, പൊറോട്ട തുടങ്ങിയവ ഒഴിവാക്കണം. ചൂടിനെ മറികടക്കാൻ സഹായിക്കുന്ന നല്ല ഭക്ഷ്യയിനങ്ങളിലൊന്നാണ് കഞ്ഞി.
ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവ ഉത്തമം. മോര്, തൈര് എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. കറികളിൽ എരിവ്, പുളി എന്നിവ നിയന്ത്രിക്കണം.
ചർമ്മ സുരക്ഷയ്ക്ക്
മനോഹരമായ ചർമ്മത്തിൽ നേരിട്ടുള്ള താപം ഏൽക്കാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കുക, മുഖം കോട്ടൻ വസ്ത്രം കൊണ്ട് മറയ്ക്കുക, പുറത്തിറങ്ങുമ്പോൾ കുട ചൂടുന്നത് നല്ലതാണ്. ചർമ്മ സംരക്ഷണാർത്ഥം പഴവർഗങ്ങൾ, പച്ചക്കറികൾ, ശുദ്ധമായ ജലം എന്നിവയ്ക്ക് പ്രാധാന്യം നൽകുക. രാസവസ്തുക്കൾ കുറഞ്ഞ നാച്വറൽ ആയ സൺസ്ക്രീൻ ലോഷനുകളും ക്രീമുകളും ഉപയോഗിക്കാം. ലഘുവായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ഉത്തമം.
ഇതു കൂടി ശ്രദ്ധിക്കൂ
ഐസ്ക്രീം, ജ്യൂസ്, സോഡ ഉപയോഗം കഴിവതും ഒഴിവാക്കുക. കടകളിൽ നിന്ന് ജ്യൂസുകൾ വാങ്ങരുത്. കടുത്ത നിറമുള്ള വസ്ത്രങ്ങളും കറുത്ത വസ്ത്രങ്ങളും വേണ്ട. ശരീരം ദുർബലമായിരിക്കുന്ന ഈ കാലത്ത് ബിയർ, മദ്യം തുടങ്ങിയവ ഒഴിവാക്കുക. എ.സി ഉപയോഗിക്കുന്നവർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം.കഴിക്കുന്നതിന് കുറച്ചു മുൻപു മാത്രം പാകം ചെയ്യുകയോ അല്ലെങ്കിൽ കേടാകാതെ സൂക്ഷിക്കാവുന്ന പാത്രങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക.