തിരൂർ: മലപ്പുറം എടവണ്ണ തൂവക്കാട് പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. മണിക്കൂറുകളായിട്ടും തീയണയ്ക്കാൻ കഴിയുന്നില്ല. സംഭവത്തെ തുടർന്ന് എയർപോർട്ട് ഫയർ ഫോഴ്സടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. ഭൂഗർഭ അറകളിൽ സൂക്ഷിച്ച പെയിന്റുകൾക്കും അനുബന്ധ ഉൽപ്പന്നങ്ങളും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ സ്ഥലത്ത് നിന്ന് അകലം പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.