news

1. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന് മദ്രാസ് ഹൈക്കോടതി. മരണകാരണം അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മിഷനാണ് കോടതി അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശം, കമ്മിഷനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയില്‍. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കം ഉണ്ടാക്കിയെന്നും കമ്മിഷനെ നിയമിച്ച ഉത്തരവ് റദ്ദാക്കണം എന്നും ആയിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം



2. കമ്മിഷനെ പിരിച്ചുവിടാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് കോടതി. തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ.രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയത് എന്ന് കമ്മിഷന്റെ ആരോപണം. 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ജയലളിത് മരിച്ചത് 2017 ഡിസംബര്‍ അഞ്ചിന്

3. വാഗമണ്‍ ടൂറിസം കേന്ദ്രത്തില്‍ റോപ് വേ തകര്‍ന്ന് അപകടം. പതിനഞ്ചില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പ്പെട്ടത് അങ്കമാലി ചുള്ളിയിലെ പള്ളിയില്‍ നിന്നുള്ള അദ്ധ്യാപകരും കുട്ടികളും. പരിധിയില്‍ അധികം ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം എന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

4. സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിട്ടില്ലാത്ത റോപ് വേയിലാണ് അപകടം ഉണ്ടായത്. ഒരേ സമയം മൂന്ന് പേര്‍ക്ക് റോപ് വേയിലാണ് 15 പേര്‍ കയറിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വിനോദ സഞ്ചാരികള്‍ തൂക്കു പാലത്തില്‍ കയറിയത് എന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലെ അധികൃതര്‍ അറിയിച്ചു.

5. എന്‍.എസ്.എസും സി.പി.എം സംസ്ഥാന സെക്രറിയുമായുള്ള വാക് പോര് രൂക്ഷമാകുന്നു. കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി എന്‍.എസ്.എസ്. കോടിയേരിയുടെ പ്രതികരണങ്ങള്‍ അതിരു കടക്കുന്നു എന്ന് എന്‍.എസ്.എസ്. കോടിയേരിയുടെ ഭാഷയില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. അധികാരം കയ്യിലുണ്ടെന്ന് വച്ച് എന്തും പറയരുത്. എന്‍.എസ്.എസില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിട്ടും. വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യം ആണ് അകല്‍ച്ചയ്ക്ക് കാരണം എന്നും എന്‍.എസ്.എസിന്റെ പ്രസ്താവന.

6. ജി.സുകുമാരന്‍ നായര്‍ക്ക് സവര്‍ണ മനോഭാവം എന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിന് ഇല്ല. മാടമ്പിത്തരം കൈയില്‍ വച്ചാ മതി. തമ്പ്രാക്കന്മാരുടെ നിലപാട് എന്‍.എസ്.എസ് തുടരുന്നത് കൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത്. എന്‍.എസ്.എസിലെ സാധാരണക്കാര്‍ സി.പി.എമ്മിന് ഒപ്പമാണ്. ജാതിയും മതവും പറഞ്ഞ് വോ് പിടിക്കേണ്ട ഗതികേട് സി.പി.എമ്മിന് ഇല്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

7. പെരിയ ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സി.പി.എം നേതാക്കള്‍ക്ക് നേരെ വന്‍ പ്രതിഷേധം. സംഘര്‍ഷം നടന്നത്, സന്ദര്‍ശനം നടത്താന്‍ എത്തിയ എം.പി പി.കരുണാകരന്‍ ഉള്‍പ്പെടെ ഉള്ളവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ. ആക്രമണത്തിന് ഇരയായ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തും എന്ന് അറിഞ്ഞതോടെ ആണ് പ്രതിഷേധം തുടങ്ങിയത്

8. നേതാക്കള്‍ക്ക് നേരെ പ്രതിഷേധവുമായി എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍. ഇരട്ട കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്ല്യാട്ടെ സി.പി.എം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി ആക്രമിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖമന്ത്രി തയ്യാറായിരുന്നു എന്ന് പി.കരുണാകരന്‍. സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറിയത് കോണ്‍ഗ്രസ് സഹകരിക്കാത്തതിനെ തുടര്‍ന്ന്. പെരിയയിലെ അക്രമങ്ങളില്‍ 5 കോടിയുടെ നഷ്ടമെന്നും പ്രതികരണം

9. പുല്‍വാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ പാകിസ്ഥാന് തിരിച്ചടി നല്‍കും എന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പാകിസ്ഥാന് എതിരെ നയതന്ത്രം ഒഴികെയുള്ള എല്ലാ സാധ്യതകളും ഇന്ത്യ ഉപയോഗിക്കും. ആക്രമണം നടത്തിയവര്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്ക് എതിരെ പാകിസ്ഥാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ജെയ്റ്റ്ലിയുടെ വിമര്‍ശനം

10. കേന്ദ്രമന്ത്രിയുടെ പ്രതികരണം ഡല്‍ഹിയില്‍ നടന്ന ആഗോള വ്യവസായ ഉച്ചകോടിയില്‍ സംസാരിക്കവേ. അതിനിടെ, ജമ്മു കശ്മീരില്‍ വന്‍ സേനാ വിന്യാസം. വൈള്ളിയാഴ്ച അര്‍ധരാത്രി വിമാനമാര്‍ഗം ശ്രീനഗറില്‍ എത്തിച്ചത് 100 കമ്പനി കേന്ദ്ര സേനയെ. നടപടി, വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ.

11. ആക്രമണത്തെ തുടര്‍ന്ന് ശക്തമായ നടപടികളുമായാണ് പൊലീസും സൈന്യവും ജമ്മുവില്‍ സ്വീകരിക്കുന്നത്. യാസിന്‍ മാലികിന് പിന്നാലെ കശ്മീരിലെ വിഘടന വാദികളായ ജമാ അത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുമെന്ന സാഹചര്യത്തിലാണ് ശ്രീനഗറിലേക്ക് കൂടുതല്‍ സുരക്ഷാ സേനയെ എത്തിച്ചത്.