ചെന്നൈ: ചെറുകിട സമ്പാദ്യത്തിനൊപ്പം ജീവിത പരിരക്ഷ കൂടി ഉറപ്പാക്കുന്ന 'മൈക്രോ ബചത്" ഇൻഷ്വറൻസ് പോളിസി പദ്ധതി എൽ.ഐ.സി പുറത്തിറക്കി. 18 മുതൽ 55 വയസുവരെയുള്ളവർക്ക് പോളിസി എടുക്കാം. 50,000 രൂപ മുതൽ രണ്ടുലക്ഷം രൂപവരെ സം അഷ്വേർഡുള്ള പോളിസിയാണിത്. പത്തു മുതൽ 15 വർഷം വരെയാണ് കാലാവധി.
കാലാവധി പൂർത്തിയാകുമ്പോൾ ഇൻഷ്വറൻസും സം അഷ്വേർഡ് തുകയും റോയൽറ്രി തുകയും ലഭിക്കുമെന്നതാണ് പ്രത്യേകത. അഞ്ചുവർഷത്തിൽ കൂടുതൽ പ്രീമീയം അടയ്‌ക്കുമ്പോഴാണ് റോയൽറ്രി നേടാനാവുക. മൂന്നുവർഷത്തിൽ കൂടുതൽ പ്രീമിയം അടച്ചാൽ വായ്‌പയും നേടാം.