imran-khan

കൊൽക്കത്ത: കൊൽക്കത്തയിലെ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡൻ ഗാർഡനിൽ നിന്ന് മുൻ പാക് ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ ചിത്രം മാറ്റണമെന്ന ആവശ്യവുമായി യുവമോർച്ച രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇമ്രാൻ ഖാന്റെ ചിത്രങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം തുടങ്ങി.

ഈഡർ ഗാർ‌ഡൻസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടയുകയായിരുന്നു. പിന്നീട് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പഞ്ചാബിലെ മൊഹാലി ക്രിക്കറ്ര് സ്റ്റേഡിയത്തിൽ നിന്നും ജയ്‌പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിനും നിന്നും ഇമ്രാൻ ഖാന്റെ ചിത്രം എടുത്തുമാറ്റിയിരുന്നു.

ഈഡൻ ഗാർ‌ഡൻസിൽ നടക്കുന്ന പ്രതിഷേധത്തിനിടെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ മാറ്രിയതായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം.