modi

ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി. കേന്ദ്രസ‌ർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ ഉയ‌ർത്തിക്കാട്ടിയാണ് പുതിയ മുദ്രാവാക്യം പരിചയപ്പെടുത്തിയത്. രാജസ്ഥാനിലെ ടോങ്കിൽ തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ മുദ്രാവാക്യം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

'മോദിയെങ്കിൽ സാധ്യമാണ്' എന്നാണ് മുദ്രാവാക്യം. രാജ്യത്ത് നാലര വർഷം കൊണ്ട് പലതും ചെയ്യാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. 10 ശതമാനം സംവരണം ഉൾപ്പെടെ ഒരിക്കലും നടക്കുമെന്ന് കരുതാത്ത കാര്യങ്ങൾ സർക്കാരിന് സാധിച്ചു. മോദിയുണ്ടെങ്കിൽ എല്ലാം നടക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമായെന്നും മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തെ വളർച്ചാ നിരക്ക് എഴ് ശതമനമാക്കി വർദ്ധിപ്പിക്കാനും പണപ്പെരുപ്പം ഒറ്ര അക്കത്തിലേക്ക് കുറയ്ക്കാനും സർക്കാരിന് കഴിഞ്ഞു. 'മോദി ഹെ തൊ മുംകിൻ ഹേ' എന്ന ടാഗ് ലെെനോടെ മോദിയെ ഉയ‌ർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. മോദി പ്രഭാവവും കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും ജനങ്ങൾക്ക് ഗുണകരമായെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.