suresh

പുൽപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. സ്‌കൂൾ വിദ്യാർത്ഥിനിയായ 14 കാരിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ പുൽപ്പള്ളി ഭൂതാനം കോളനിയിലെ പൂച്ച സുര എന്ന പാലക്കൽ സുരേഷിനെയാണ് ശനിയാഴ്ച പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി ഭൂതാനം പള്ളിക്കര വീട്ടിൽ വി.എം. സുരേഷ് ബാബുവിനെ ഒരാഴ്ച മുമ്പ് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കഴിഞ്ഞ 9 നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ ഉൾപ്പെട്ട പാക്കം സ്വദേശി മറ്റൊരു സംഘത്തിന്റെ മർദ്ദനത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ്‌ചെയ്ത ശേഷം അറസ്റ്റ് ചെയ്യും. പൊലീസ് നിരീക്ഷണത്തിലാണ് ഇയാൾ. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ആദ്യം ഒരാൾക്കെതിരെ മാത്രമായിരുന്നു പെൺകുട്ടിയുടെ മൊഴിയെങ്കിലും പിന്നീട് കൗൺസലിംഗിന് വിധേയമാക്കിയെ പെൺകുട്ടി മറ്റുപ്രതികളുടെ പേരുകൂടി പറയുകയായിരുന്നു. രണ്ടുവർഷത്തോളമായി സുരേഷ് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. സമീപകാലത്ത് സുരേഷ് മറ്റുള്ളവരെയും കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. അദ്ധ്യാപകരോടാണ് പെൺകുട്ടി പീഡന വിവരം ആദ്യം പുറത്തുപറഞ്ഞത്. തുടർന്ന് ഇവർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.