ജയ്പൂർ: കാശ്മീരികൾക്ക് എതിരെയല്ല, കാശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.രാജസ്ഥാനിലെ ടോങ്കിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കാശ്മീരികളാണ്. ആ സാഹചര്യത്തിൽ രാജ്യം മുഴുവൻ അവർക്കു പിന്തുണ നൽകുകയാണു വേണ്ടത്.
കാശ്മീരികളെ സംരക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരി യുവാക്കൾക്ക് നേരേ എന്താണുണ്ടായത്. ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ല. ഇതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ല. കാശ്മീരി യുവാക്കളും തീവ്രവാദത്തിന്റെ ഇരകളാണ്. കാശ്മീരിലെ ഓരോ കുട്ടികളും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പമാണെന്നും മോദി പറഞ്ഞു.
പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.