pv-sindhu-

ബംഗളൂരു: ഷട്ടിൽ ബാറ്ര് കൊണ്ട് ലോകം കീഴടക്കിയ ഇന്ത്യൻ സെൻസേഷൻ പി.വി.സിന്ധു യുദ്ധവിമാനമായ തേജസിൽ സഹപൈലറ്രായി പറന്ന് ചരിത്ര നേട്ടം സ്വന്തമാക്കി. ബംഗളുരുവിലെ യെലഹങ്ക വ്യോമതാവത്തിൽ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമപ്രദർശനത്തിന്റെ ഭാഗമായാണ് സിന്ധു രണ്ട് സീറ്രുള്ള തേജസ് ട്രെയിന‌ർ വിമാനത്തിന്റെ സഹപൈലറ്രായി പറന്നത്. തദ്ദേശ നിർമ്മിത ലഘു പോർവിമാനമായ തോജസിൽ സഹപൈലാറ്റാകുന്ന ആദ്യ വനിതയെന്ന നേട്ടം ഇന്നലത്തെ പറക്കലിലൂടെ സിന്ധു സ്വന്തമാക്കി. തേജസിന്റെ സഹപൈലറ്രാകുന്ന ഏറ്രവും പ്രായംകുറഞ്ഞ വ്യക്തിയും സിന്ധുവാണ്. എയ്റോ ഇന്ത്യയിലെ വനിതാ ദിനത്തിന്റെ ഭാഗമായാണ് സിന്ധുവിന് തേജസിൽ പറക്കാൻ അവസരം ലഭിച്ചത്. തേജസിന്റെ ട്രെയിനർ വിമാനമായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് – 5 (പി വി –5)ൽ ആയിരുന്നു യാത്ര. പ്രധാന പൈലറ്രായ സിദ്ധാർത്ഥ് സിംഗിനൊപ്പമായിരുന്നു സിന്ധുവിന്റെ പറക്കൽ. ഉച്ചയ്ക്ക് 12.10നാണ് തേജസിൽ സിന്ധുവിന്റെ പറക്കൽ തുടങ്ങിയത്. തജസ് ശരിക്കും ഒരു ഹീറോയാണെന്നായിരുന്നു പറക്കലിന് ശേഷം സിന്ധുവിന്റെ പ്രതികരണം.

അതേസമയം, സിന്ധുവുമായി പോർവിമാനം പറന്നുയർന്നതിനു പിന്നാലെ പ്രദർശന വേദിക്ക് സമീപം കാർപാർക്കിംഗ് ഏരിയയിൽ തീപിടിത്തമുണ്ടായി. 300 കാറുകൾ അഗ്നിക്കിരയായി.