modi-

ടോംഗ് (രാജസ്ഥാൻ)∙ ചിലർ ഇന്ത്യയിൽ ജീവിച്ചുതകൊണ്ട് പാകിസ്താന്റെ ഭാഷ സംസാരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധികാരത്തിൽ നിന്ന് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം,​. പാക്കിസ്താനിൽ പോയി എന്തെങ്കിലും ചെയ്ത് അധികാരത്തിൽ നിന്ന് മോദിയെ നീക്കം ചെയ്യണെമെന്ന് ഇവർ ആവശ്യപ്പെടുകയാണ്. മുംബയ് ഭീകരാക്രമണം നടത്തിയവർക്കെതിരെ ഒന്നും ചെയ്യാത്തവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ടോംഗിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മുൻ സർക്കാരുകൾ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഇപ്പോൾ കാണുന്നത്. എന്തൊക്കെയാണ് പുറത്തുവരുന്നതെന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ 40 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ച വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണു പ്രധാനമന്ത്രിയുടെ വിമർശനം.