mohanlal

സൂപ്പർതാരങ്ങളായ മോഹൻലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ചിത്രീകരണം പൂർത്തിയായി. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയെന്ന കഥാപാത്രമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം നിൽക്കുന്ന ചിത്രം സംവിധായകൻ കെ.വി. ആനന്ദ് ട്വിറ്റർ വഴി പങ്ക് വച്ചു. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു.

ജില്ലക്ക് ശേഷം മോഹൻ ലാലിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചു വരവായിരിക്കും കാപ്പാൻ. ആർമി കമാൻഡോയായാണ് സൂര്യ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. കാപ്പാനിൽ മലയാളി താരം ആര്യയും മുഖ്യ കഥാപാത്രങ്ങളിൽ ഒരാളാണ്. നിലവിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ലാൽ. ഇത് കഴിഞ്ഞാൽ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ എന്നീ ചിത്രങ്ങളിൽ മോഹൻലാൽ ഭാഗമാകും.

#Kaappaan -It is a wrap for @Mohanlal Sir. Great actor... simply behaved the character seemly. pic.twitter.com/1nY7nJTNJm

— anand k v (@anavenkat) February 20, 2019