vt-balram

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആർ മീരയുടെ ഫേസ്ബുക്കിൽ പോസ്റ്റ് ഇന്ന് ചൂടേറിയ ചർച്ചയ്ക്ക് വേദിയായി. കേരളത്തിൽ സാംസ്കാരിക പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ചായിരുന്നുകെ.ആർ മീര ഫേസ്ബുക്ക് പോസ്റ്റ്. എഴുത്തുകാരനെ താങ്ങിനിർത്തുന്നത് ആ ശെെലി ഇഷ്ടപ്പെടുന്ന വായനക്കാരനാണ്. എതിരാളികളുടെ ഭീഷണികൾക്ക് മുന്നിൽ എഴുത്ത് നിർത്തേണ്ടി വന്നാൽ ഒരു കോൺഗ്രസ് പാർട്ടിയും പിന്തുണ നൽകില്ലെന്നും ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ലെന്നും കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

കെ. ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പരോക്ഷമായി വി.ടി ബൽറാമിനെയും വിമർശിച്ചിരുന്നു. 'പോ മോനേ ബാല – രാമാ, പോയി തരത്തിൽപ്പെട്ടവർക്കു ലൈക്ക് അടിക്കു മോനേ' ഇങ്ങിനെയായിരുന്നു കെ. ആർ മീരയുടെ കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ ഇതിന് എം.എൽ.എ നൽകിയ മറുപടിയാണ് ചർച്ചയ്ക്ക് ചൂട് പിടിച്ചിച്ചത്.

'പോ മോനേ ബാല രാമാ ‘ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനൽ പാർട്ടിക്ക് വേണ്ടിയാണവർ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാർട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും.എന്നാൽ തിരിച്ച് പോ മോളേ ‘മീരേ’ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ബൽറാം കുറിച്ചു. ബൽറാം അണികളോട് ആവശ്യപ്പെടുന്നത് മീരേ എന്ന് എഴുതുമ്പോൾ തെറ്റിക്കരുത് എന്നാണ്'. ബൽറാം കുറിച്ചു.

ഇതോടെ സോഷ്യൽ മീഡിയിൽ പോര് മുറുകി, നിരവധി കോൺഗ്രസ് പ്രവർത്തകർ മീരയ്ക്കെതിരെ രംഗത്ത് വന്നു.എന്നാൽ മീര വീണ്ടും രംഗത്ത് വന്നു. 'ശ്രീ വി ടി ബലറാം എം.എൽ.എ, ഗാന്ധിജിയുടെ വധം പുനരാവിഷ്‌കരിച്ചതിനെതിരെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയും ഒരക്ഷരം പോലും മിണ്ടാതിരുന്നതിൽ ദു:ഖം പ്രകടിപ്പിച്ചു ഞാൻ എഴുതിയ പോസ്റ്റ് ആണല്ലോ താങ്കളെ അങ്ങേയറ്റം ചൊടിപ്പിച്ചത്. എന്റെ പേര് ഭേദഗതിപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ നടത്തിയ ആഹ്വാനം ഇഷ്ടപ്പെട്ടു. അത് ഏതുവിധം ഭേദഗതി ചെയ്യണമെന്ന് കൂടി വ്യക്തമായി എഴുതാമായിരുന്നു. ഇല്ലെങ്കൽ താങ്കളുടെ അണികൾക്ക് ആശയക്കുഴപ്പം അനുഭവിച്ചാലോ? മീര തിരിച്ചടിച്ചു.

എന്നാൽ വി.ടി. ബൽറാമിന്റെ സംസ്കാരശൂന്യമായ കമെന്റുകൾ കണ്ട് നിരവധി പേർ എം.എൽ.എക്കെതിരെ രംഗത്തെത്തി.