എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന തെളിവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. മൺട്രോ തുരുത്ത്, തെങ്കാശി, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ചിത്രം ഇതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്നു.ആശാശരത്താണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലാൽ, രൺജി പണിക്കർ, നെടുമുടി വേണു, ജോയ് മാത്യു, സുധീർ കരമന, സുനിൽ സുഖദ, മണിയൻപിള്ള രാജു, രാജേഷ് ശർമ്മ, സിജോയ് വർഗീസ്, സോഹൻ സീനുലാൽ, അനിൽ നെടുമങ്ങാട്, കലാഭവൻ ഹനീഫ്, മൊഹ്സിൻഖാൻ, കൃഷ്ണൻ ബാലകൃഷ്ണൻ, മീരാ നായർ, മാലാപാർവതി, പൗളി വത്സൻ, അനിതാനായർ, ബേബി നക്ഷത്ര എന്നിവരും പ്രധാന താരങ്ങളാണ്. ചെറിയാൻ കല്പകവാടിയുടേതാണ് തിരക്കഥ
ഗാനങ്ങൾ: പ്രഭാവർമ്മ, കെ.ജയകുമാർ, സംഗീതം: കല്ലറ ഗോപൻ. നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രഹണം, എഡിറ്റിംഗ്: ശ്രീകുമാർ നായർ.