ശാന്തികൃഷ്ണ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന ചിത്രമാണ് മംഗലത്ത് വസുന്ധര. യമുന എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ആർ.എസ്. ജീജു നിർമ്മിക്കുന്ന ചിത്രത്തിൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നു.
നവാഗതനായ കെ.ആർ.ശിവകുമാറാണ് സംവിധായകൻ. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം സംവിധായകന്റേതാണ്.
ശാന്തികൃഷ്ണ, രഞ്ജിത്ത് രാമസ്വാമി, ദേവൻ, ശിവജി ഗുരുവായൂർ, ലക്ഷ്മിപ്രിയ ,ഉണ്ണികൃഷ്ണൻ, കൃഷ്ണഗണേഷ് എന്നിവർ അഭിനയിക്കുന്നു. ഛായാഗ്രഹണം: പുഷ്പൻ ദിവാകരൻ, സംഗീതം: ആലപ്പി വിവേകാനന്ദൻ, ഗാനരചന: ഏഴാച്ചേരി രാമചന്ദ്രൻ, ഫിർദൗസ് കായൽപ്പുറം, ആലാപനം: എം.ജി. ശ്രീകുമാർ, വേണുഗോപാൽ, അപർണ. പി.ആർ.ഒ: എ.എസ്. പ്രകാശ്, സ്റ്റിൽസ്: ജി.ആർ ദാസ്, കോസ്റ്റ്യൂംസ്: സൂര്യശ്രീകുമാർ, മേക്കപ്പ്: സതീഷ്കുമാർ ഇരമല്ലിക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : തോമസ് ആലപ്പി.