train

ഹൊഷിംഗബാദ്: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ്‌ അത്യാസന്ന നിലയിലായ യുവാവിനെ ചുമലിലെടുത്ത് പൊലീസുകാരൻ ഓടിയത് രണ്ട് കിലോമീറ്റർ. മദ്ധ്യപ്രദേശിലെ മാലൽവ എന്ന പ്രദേശത്താണ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇരുപതുകാരനായ അജിത്ത് എന്ന ചെറുപ്പക്കാരൻ തെറിച്ച് വീഴുകയും ഗുരുതരമായ പരിക്കേൽക്കുകയുമായിരുന്നു. പ്രദേശവാസിയായ ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. കോൺസ്റ്റ‌ബിളായ പൂനം ബില്ലോറും ഡ്രൈവർ രാഹുൽ സക്കാലെയുമാണ് സ്ഥലത്തെത്തിയത്. റെയിൽവേ ഗേറ്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരത്തായിട്ടായിരുന്നു അജിത്ത് വീണ് കിടന്നത്.

ഉൾപ്രദേശമായിതിനാൽ സംഭവ സ്ഥലത്തേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധ്യമായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റതിനാൽ ഇയാളെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കേണ്ടിയിരുന്നു. എന്നാൽ ജീപ്പു വരെ നടക്കാൻ സാധിക്കുന്ന അവസ്ഥയായിരുന്നില്ല അജിത്തിന്. ഒട്ടും താമസിയാതെ കോൺസ്റ്റബിൾ പൂനം ബില്ലോറ അജിത്തിനെ ചുമലിലെടുത്ത് ജീപ്പ് നിർത്തിയിട്ടിരുന്ന റെയിവേ ഗേറ്റിന് സമീപത്തേക്ക് ഓടുകയായിരുന്നു. തുടർന്ന് അജിത്തിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തലയിൽ കാര്യമായി പരിക്കേറ്റ‌തിനാൽ ഇയാളുടെ നില ഗുരുതരമായിരുന്നുെങ്കിലും ഇപ്പോൾ അജിത്ത് അപകട നില തരണം ചെയ്തതെന്ന് ഡോക്ടർ വ്യക്തമാക്കി.

വീഡിയോ കാണാം....