modi

ന്യൂഡൽഹി: മാൻ കി ബാത് റേഡിയോ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. രാവിലെയാണ് മോദി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. "ഇന്ന് മാൻ കി ബാത് റേഡിയോ പരിപാടിയക്ക് ഒരു പ്രേകതയുണ്ട്,​ കൂടുതലൊന്നും പറയുന്നില്ല. രാവിലെ 11 മണിക്ക് പരിപാടി പ്രക്ഷേപണം ചെയ്യും" മോദി ട്വിറ്ററിൽ കുറിച്ചു.

മാൻകി ബാത്തിന്റെ 53ാംമത്തെ എപ്പിസോഡിലാണ് മോദി രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കുന്നത്. റേഡിയോയിൽ അബിസംബോധന ചെയ്‌ത് സംസാരിക്കുക വഴി സർക്കാരിന്റെ പരിപാടികൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും,​ രാജ്യത്തിന്റെ പുരോഗതിയിലും,​ ഭരണ കാര്യങ്ങളിലും ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനുമാണ്.

പരിപാടിയുടെ അവസാന ഭാഗത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ പ്രശംസിക്കുകയും രാജ്യത്തെ 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാരോട് തങ്ങളുടെ വോട്ട് സ്വയം രജിസ്റ്റർ ചെയ്യാനും മോദി അഭ്യർത്ഥിക്കുന്നു. ആൾ ഇന്ത്യ റേഡിയോയിലും,​ ദൂരദർശനിലും ഒരേസമയം പരിപാടി സംപ്രേഷണം ചെയ്യും. തുടർന്ന് ഹിന്ദി പ്രക്ഷേപണത്തിനു പുറമെ മറ്റ് ഭാഷകളിലേക്കും പ്രക്ഷേപണം നടത്തും.