suresh-gopi

കാസർഗോഡ്: പെരിയ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരകളായ ശരത്തിന്റെയും കൃപേഷിന്റെയും വീടുകളിൽ സുരേഷ് ഗോപി എം.പി സന്ദർശനം നടത്തി. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം ഇരുവരുടെയും വീടുകളിൽ സന്ദർശനം നടത്തിയത്.

ആദ്യം കൃപേഷിന്റെ വീട്ടിൽ എത്തി പിതാവ് കൃഷ്ണനുമായി സംസാരിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കൃപേഷിന്റ അച്ഛൻ കൃഷ്ണൻ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.

കൊലപാതകത്തെ തുടർന്ന് സംഭവ സ്ഥലത്ത് പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകൾ സന്ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡി.സി.സിയുടെ നിസഹകരണത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.