പിണറായി വിജയനെ വിമർശിക്കുക മാത്രം അജണ്ടയാക്കിയ പാർട്ടിയാണ് ആർ.എം.പി എന്ന് നടൻ ഹരീഷ് പേരടി. ടി.പി. വധം സി.ബി.ഐ ഏറ്റെടുക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ പോലും തയ്യാറാവാത്ത പാർട്ടിയാണ് ആർ.എം.പി. നാട്ടിലാകെ ചർച്ചാവിഷയമായ ശബരിമല സ്ത്രീ പ്രവേശനം,നോട്ട് നിരോധനം,കർഷക ആത്മഹത്യ,ബീഫ് കൊലപാതകങ്ങൾ എന്നിവയിൽ ആർ.എം.പി എന്ന പാർട്ടിയുടെ നിലപാടുകളെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ കുറ്റാരോപിതരായ എതിർപാർട്ടിക്കാരുടെ ചെയ്തികൾ തെറ്റാണെന്ന് ഉറക്കെ പറയുവാൻ മടിക്കുന്നതെന്തെന്നും അദ്ദേഹം ആർ.എം.പിയോട് ചോദിക്കുന്നു. പ്രളയകാലത്ത് മാതൃകാപരമായ പ്രവർത്തികൾ ചെയ്ത കേരള മുഖ്യമന്ത്രിയ്ക്ക് നല്ലൊരു വാക്ക് പോലും നിങ്ങളുടെ വകയായി വന്നിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും അപലപിക്കേണ്ടതാണെന്നും, കൊടിയുടെ നിറം നോക്കിയല്ല അത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കേണ്ടതെന്നും ആർ.എം.പിയെ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.
പേരിൽ മാത്രം മലയാളി, വനം വകുപ്പ് അന്വേഷിച്ചിറങ്ങിയപ്പോൾ ഇവരെല്ലാം വരുത്തർ
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
RMP എന്ന രാഷ്ട്രിയ പാർട്ടിയുടെ അജഡ വെറും പിണറായി വിരോധം മാത്രമാണോ? TP .കേസ് CBI ഏറ്റെടുക്കാത്തതിൽ പോലും അവർക്ക് കേന്ദ്ര സർക്കാറിനോട് വലിയ വിരോധമൊന്നും അവരുടെ പിന്നിടുള്ള പ്രവർത്തനങ്ങളിൽ കാണാനില്ലാ... ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനത്തെ കുറിച്ച് RMP യുടെ നിലപാടെന്താണ് ?...നോട്ടു നിരോധനം, കർഷക ആത്മഹത്യ ,ബീഫ് കൊലപാതകങ്ങൾ ഒന്നിലും ഒരു RMP ശബ്ദവും ആരും കേട്ടില്ലാ.. ഇനി RMP പ്രതികരണങ്ങൾ മാധ്യമങ്ങൾ മൂക്കുന്നതാണെങ്കിൽ നിങ്ങളുടെ CPM വിരുദ്ധ പ്രതികരണങ്ങൾ അവർ ശരിക്കും ആഘോഷിക്കുന്നുണ്ട്... അപ്പോൾ എവിടെയോ എന്തോ കുഴപ്പമുണ്ടല്ലേ ?.. പിന്നെ നിങ്ങളൊക്കെ CPM ൽ ആയിരുന്നപ്പോഴും കണ്ണൂരിൽ രാഷ്ട്രിയ കൊലപാതകങ്ങൾ ഉണ്ടായിരുന്നു .. കൊലപാതകങ്ങൾ എല്ലാ കാലത്തും തെറ്റാണന്ന് പറയാനുള്ള ചങ്കുറ്റം കാണിക്കണം... കണ്ണുരിലെ സഖാക്കൾ കൊല്ലപെടുമ്പോൾ കണ്ണൂരിലെ BJP നേതൃത്യവും കോൺഗ്രസ് നേതൃത്യവും തെറ്റാണന്ന് പറയാൻ നിങ്ങളുടെ നാവ് നിങ്ങൾ പണയപ്പെടുത്തിയോ? പ്രളയകാലത്ത് ലോകത്തിനു മുഴുവൻ മാതൃകയായ ഒരു മുഖ്യമന്ത്രിയെ കുറിച്ച് ഒരു നല്ല വാക്കും നിങ്ങളുടെ വകയായി ഉണ്ടായതുമില്ല... TP യുടെ കൊലപാതകത്തെ മാത്രമല്ല എല്ലാ രാഷ്ട്രിയ കൊലപാതകങ്ങളെയും എതിർക്കാനുള്ള കരുത്ത് RMP സഖാക്കൾക്ക് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് ലാൽ സലാം...