vasuki

തിരുവനന്തപുരം: തലസ്ഥാനത്തെ വൻകിട ക്ലബുകൾക്കെതിരെ ജില്ലാ കളക്ടർ നോട്ടീസ് നൽകി. കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയതിനാലാണ് കളക്ടർ നോട്ടീസ് നൽകിയത്. 50 ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടേയും കുടിശ്ശിക. അടിയന്തിരമായി അഞ്ച് കോടിയുടെ കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ടാണ് നാഷണൽ ക്ലബ്ബിന് ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.

ന​ഗരത്തിലെ വിവിധ ക്ലബുകളും സംഘടനകളും സ്ഥാപനങ്ങളും കൂടി സർക്കാരിലേക്ക് കുടിശ്ശികയായി അടയ്‌ക്കാനുളളത് 50 കോടി രൂപയിലേറെയാണെന്നാണ് കണക്ക്. പല ക്ലബുകൾക്കും 30 വർഷമോ അതിനു മുകളിലോ ഉളള ദീർഘകാല പാട്ടത്തിനാണ് ഭൂമി നൽകിയിട്ടുളളത്.

ശ്രീമൂലം ക്ലബ് 60,68,000 രൂപ, വൈ.എം.സി.എ രണ്ടു കോടി 40 ലക്ഷം, സിറ്റി ആൻഡ് ശ്രീകുമാർ തിയേറ്റർ ഒരു കോടി 23 ലക്ഷം, ടെന്നിസ് ക്ലബ് 7.50 കോടി, വീരകേരള ജിംഖാന 89 ലക്ഷം, മുസ്ലിം അസോസിയേഷൻ 50 ലക്ഷം, റെഡ്ക്രോസ് സൊസൈറ്റി 43 ലക്ഷം, പഞ്ചായത്ത് അസോസിയേഷൻ 49 ലക്ഷം, വെളളയമ്പലത്തെ ട്രിവാൻഡ്രം വിമൺസ് ക്ളബ് ഒരു കോടി 95 ലക്ഷം, ചിൻമയ മിഷൻ രണ്ട് കോടി 12 ലക്ഷം, ചട്ടമ്പി സ്വാമി ക്ളബ് 44 ലക്ഷം. എന്നിവയാണ് പാട്ടക്കുടിശ്ശിക വരുത്തിയ പ്രമുഖ ക്ലബ്ബുകൾ.