പെയ്തിറങ്ങുന്ന പൂര പറമ്പിൽ വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പിൽ സ്വയം മറന്ന് അടിമുടി പൂരം പൂത്ത് നിൽക്കുന്ന പുരുഷാരത്തെയും,ആനയെയും,പൊലീസുകാരനെയും, വൃദ്ധനെയും, പെൺകുട്ടിയെയും കണ്ട് മതിമറന്ന് ഷെയർ ചെയ്ത് വൈറലാക്കിയ മലയാളികൾക്കായി ഒരാൾ കൂടി. ഇത്തവണ പ്രായമായ ഒരു അമ്മയാണ് ചെണ്ടയുടെ മേളപ്പെരുക്കത്തിൽ മതിമറന്ന് നൃത്തം വയ്ക്കുന്നത്. ഇവരുടെ ആനന്ദ നൃത്തത്തിനായി മേളക്കാരും ഒപ്പം കൂടുകയായിരുന്നു.
മേള പറമ്പിൽ നിന്നും ആരോ പകർത്തിയ ദൃശ്യങ്ങൾ ഫേസ്ബുക്ക് പേജുകളിൽ വൈറലായി കൊണ്ടിരിക്കുമ്പോൾ പരിഭവത്തോടെയുള്ള ഫസ്റ്റ് കമന്റ് പെൺകുട്ടികൾ ചാടിയാലേ ലൈക് കിട്ടുകയുള്ളു എന്നതാണ്. ആരു പറഞ്ഞു അങ്ങനെയൊക്കെ വീഡിയോയ്ക്ക് വ്യക്തത പോരെങ്കിലും മേളരസത്തിലലിഞ്ഞ പേരറിയാത്ത ആ അമ്മയുടെ സന്തോഷ ചുവടുകളിൽ മതി മറക്കുകയാണ് കാഴ്ചക്കാർ.