കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ സാഹിത്യകാരൻമാർ നാവുയർത്തുന്നില്ലെന്ന പരാതിയിൽ തുടങ്ങിയ വി.ടി. ബൽറാം - കെ. ആർ.മീര പോര് പുതിയ തലത്തിലേക്ക്. രാഹുൽ ഗാന്ധിയുടെ അനുയായിയായ വി.ടി. ബൽറാം എന്നയാളുടെ ആഹ്വാനം അനുസരിച്ച് തന്റെ ഫേസ്ബുക്ക് പേജിലെത്തി പ്രവർത്തകർ തെറിവിളി അഭിഷേകം നടത്തുകയാണ്. എന്നാൽ ഇതൊന്നുമല്ല വേണ്ടത് അക്രമ രാഷ്ട്രീയത്തിനെതിരെ ഗാന്ധീയൻ മാതൃകയിൽ ഉപവാസ സമരം കിടക്കാൻ തയ്യാറാണോ എന്നും വി.ടി. ബൽറാമിനോട് കെ. ആർ മീര ചോദിക്കുന്നു. അങ്ങനെ ചെയ്താൽ ഉപവാസം കിടന്ന് വി.ടി. ബൽറാമിനെ ആശുപത്രിയിലേക്കു മറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് താൻ ഉപവസിക്കാമെന്നും കെ. ആർ മീര അഭിപ്രായപ്പെടുന്നു. അക്രമരാഷ്ട്രീയത്തിനെതിരെ നമുക്ക് അഹിംസയിൽ അധിഷ്ഠിതമായ ഒരു നവകേരളം അങ്ങനെ പടുത്തുയർത്താം അതല്ലാതെ തെറിവിളി നടത്തിയാൽ ആരാണ് മൈൻഡ് ചെയ്യുന്നതെന്നും അവർ ചോദിക്കുന്നു.