പ്രായ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അലർജി തുമ്മൽ. ചെറിയ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരിൽ വരെ ഇത്തരം തുമ്മലുണ്ടാകാറുണ്ട്. ഇത് കടുത്താൽ ആസ്തമയിലേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും വഴി തെളിക്കാം. തുടക്കത്തിലേ ശ്രദ്ധിച്ചാൽ അലർജി ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. അലർജി ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും പരമാവധി മാറി നിൽക്കുകയെന്നതാണ് ഇതിനുള്ള ഏറ്റവും നല്ല പോംവഴി. ഒപ്പം ഇതിനുള്ള കാരണങ്ങളും പ്രതിവിധികളും അറിയുകയും വേണം.
എന്തൊക്കെ പദാർത്ഥങ്ങളാണ് അലർജിയുണ്ടാക്കുന്നത്?
1. ഉച്ഛ്വാസന പദാർത്ഥങ്ങൾ : പരാഗം വീട്ടിലെ പൊടി, ചെറുപ്രാണികൾ, പൂപ്പൽ, വളർത്തു മൃഗങ്ങൾ.
2. ഭക്ഷണം : നിലക്കടല, പാൽ, മുട്ട, ഗോതമ്പ്, ചിലതരം മത്സ്യം (ഷെൽഫിഷ്).
3. മറ്റു പദാർത്ഥങ്ങൾ : മരുന്നുകൾ, റബർകറ, കീടങ്ങളുടെ വിഷം എന്നിവ.
ലക്ഷണങ്ങളിൽ നിന്നും മനസിലാക്കുന്നത് ഉച്ഛ്വാസനം വഴി ഉണ്ടാകുന്ന അലർജിയാണെന്നാണ്. കാലാവസ്ഥയോടുകൂടി വരുന്ന ലക്ഷണങ്ങളാണെങ്കിൽ പരാഗം ആണ് കാരണം.
വീട്ടിലെ പൊടിയിൽ കണ്ടുവരുന്നതാണ് നമ്മുടെ തൊലിയിലെ കോശങ്ങൾ. പൂപ്പൽ, നാര്, പൊടിപ്പൂച്ചികൾ എന്നിവ. ഇതിൽ പൊടിപ്പൂച്ചികളാണ് (വൈറ്റ്സ്) സ്ഥിരം ഉണ്ടാകുന്ന ലക്ഷണങ്ങൾക്കു കാരണമാകുന്നത്. വെളുപ്പാൻകാലത്തും അല്ലെങ്കിൽ വീട് വൃത്തിയാക്കുമ്പോഴുമാണ് ലക്ഷണങ്ങളെ കൂടുതൽ തുടക്കം കുറിക്കാൻ പ്രേരിപ്പിക്കുന്നത്.
കുടുംബചരിത്രം ഒരു പ്രധാന ഹേതുവാണ്. പാരമ്പര്യം നിശ്ചയിക്കുന്ന പല ജനിതക ഘടകങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ പരിസര മലിനീകരണം ഉണ്ടാവുക, അണുക്കൾ (വായു) എന്നിവയും അലർജിയിൽ പങ്കു വഹിക്കുന്നു. ശുചിത്വത്തിൽ ഉണ്ടായിരിക്കുന്ന അഭിവൃദ്ധിയും അലർജിയുണ്ടാക്കാൻ അനുകൂലിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.
വൈറ്റ്സ്, കിടക്ക, കർട്ടൻ, പരവതാനി എന്നിവയിൽ ധാരാളമായി കണ്ടുവരുന്നു. ഈ ചെറുജീവികളുടെ കാഷ്ഠത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളാണ് അലർജിയുണ്ടാക്കുന്നത്.
അലർജിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, വാസനക്കുറവ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചിലരിൽ കഫക്കെട്ട്, ആസ്തമ, മൂക്കിലെ ദശയുടെ വളർച്ച എന്നിവയും ഉണ്ടാവാം.
എങ്ങനെ അലർജിയെ പ്രതിരോധിക്കാം