മറക്കാനാവുമോ മധുവിനെ....? മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലയ്ക്ക് ഇരയായ മധുവിന്റെ മുഖം കേരളം മറക്കില്ല. ഒരു നേരത്തെ അന്നത്തിനായി അല്പം അരി മോഷ്ടിച്ചതിന് ഒരുകൂട്ടം ആൾക്കാർ ചേർന്ന് മധുവിനെ മർദ്ധിച്ച് കൊലപ്പെടുത്തിയത്. നിഷ്‌കളങ്കമായി മധുവിന്റെ ആ നിൽപ്പ് ഇന്നും മലയാളിയുടെ നെഞ്ച് തുളയക്കുന്നതാണ്. എന്നാൽ മധുവിനെ ഓർമ്മിക്കാനായി അവരുടെ സമൂഹത്തെ വരച്ച് കാട്ടുന്ന മനോഹരമായ ഒരു ഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാറിഷും സംഘവും.
മധുവിന്റെ കൊലപാതകം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ നിഷ്‌കളങ്കമായ മുഖവും കൂട്ടിക്കെട്ടിയ കൈകളും ഓർമ്മപ്പെടുത്തുകയാണ് കനി എന്ന മ്യൂസിക്കൽ ആൽബം. മറന്നുപോയവർക്ക് ഒരു ഓർമ്മപ്പെടുത്തലായും മധുവിനെ പോലെ അവഗണിക്കപ്പെട്ട മറ്റ് ആദിവാസി സമൂഹത്തിലെ സഹോദരങ്ങൾക്കും സമർപ്പണവുമായി എത്തിയ കനി എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടൻ ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കനി റിലീസ് ചെയ്തത്. ആൽബത്തിന് സംഗീതവും, രചനയും നിർവ്വഹിച്ചിരിക്കുന്നത് രാഗേഷ് സ്വാമിനാഥനാണ്. ഗാനം ആലപിച്ചിരിക്കുന്നത് അപർണ. എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് അഭിനവ്.