ചേരുവകൾ
ബ്രൊക്കോലി...........700 ഗ്രാം
ബദാം..........50 ഗ്രാം (ടോസ്റ്റ് ചെയ്തത്)
വെജിറ്റബിൾ സ്റ്റോക്ക്/ വെള്ളം ..........800 എം.എൽ
പാൽ...........250 എം.എൽ
ഉപ്പ്, കുരുമുളക് പൊടി.........പാകത്തിന്
തയ്യാറാക്കുന്നവിധം
ബ്രൊക്കോലി ചെറുപൂക്കളായി അടർത്തിവയ്ക്കുക. ഇത് ആറ് - എട്ട് മിനിട്ട് ആവിയിൽ വച്ച് വേവിച്ചെടുക്കുക. ഇതൊരു ബ്ലെന്ററിൽ ഇടുക. ഒപ്പം 40 ഗ്രാം ബദാം പൊടിച്ചത്, വെജിറ്റബിൾ സ്റ്റോക്ക് അല്ലെങ്കിൽ വെള്ളം, പാൽ എന്നിവ എടുത്ത് മയമാകും വരെ അടിച്ചുവയ്ക്കുക. ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. ഇതൊരു പാനിൽ ഒഴിച്ച് ചെറുതീയിൽ വച്ച് ചൂടാക്കുക. വാങ്ങി ബൗളുകളിലേക്ക് പകർന്ന് മിച്ചമുള്ള 10 ഗ്രാം ബദാം പൊടിചേർത്ത് അലങ്കരിച്ച് വിളമ്പുക.