കൊച്ചി : എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൻ.എസ്.എസ് വെറുമൊരു സംഘടനല്ലെന്നും കോടിയേരി ബാലകൃഷ്ണൻ എൻ.എസ്.എസിനേയും സുകുമാരൻ നായരെയും ആക്ഷേപിച്ച് യാത്രയിലുടനീളം സംസാരിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് സി.പി.എമ്മിന്റെ പോഷക സംഘടനയല്ല. കേരളത്തിനായ മഹത്തായ സംഭാവന നൽകിയ സംഘടനയാണ്. കേരള സാഹിത്യ അക്കാഡമി പുറത്തിറക്കിയ നവോത്ഥാന നായകരുടെ പട്ടികയിൽ നിന്നും മന്നത്തിനെ ഒഴിവാക്കിയതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
എൻ.എസ്.എസിന്റെ പാരമ്പര്യം കണക്കിലെടുത്ത് സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുമെന്നു കരുതുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.