മാരകരോഗങ്ങൾക്ക് വരെ പരിഹാരം കാണാൻ കഴിവുള്ള ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കാബേജ്. വിറ്റാമിൻ എ, ബി , ബി1, ബി2, മഗ്നീഷ്യം കാൽസ്യം, പൊട്ടാസ്യം എന്നിവ കാബേജിലുണ്ട്. കാബേജിന്റെ ഇതളുകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മാനസിക സമ്മർദ്ദം അകറ്റി, നിരവധി ആരോഗ്യഗുണങ്ങൾ സമ്മാനിക്കും.
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിനും അസ്ഥിതേയ്‌മാനം പരിഹരിക്കാനും സഹായകം. രക്തസമ്മർദ്ദം,ഹൃദയാഘാത സാധ്യത എന്നിവ ഇല്ലാതാക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പനിയ്‌ക്കും ജലദോഷത്തിനും ശമനം നൽകും. ചർമ്മം, കരൾ, കണ്ണ് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കാൻ ഉത്തമമാണ്.
ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നു, ദഹനം സുഗമമാക്കുന്നു. വയറ്റിലെ അൾസർ ശമിപ്പിക്കും. ചർമ്മരോഗങ്ങൾ ശമിപ്പിച്ച് ചർമ്മത്തിന് സൗന്ദര്യം നൽകാനും ഉത്തമമാണിത്. കാബേജ് വെള്ളം മുഖത്ത് പുരട്ടുന്നതും ചർമ്മത്തിന് തിളക്കം നൽകും. മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും. കാബേജ് കീടനാശിനി വിമുക്തമായ കാബേജ് തിരഞ്ഞെടുക്കുക.