ലോസാഞ്ചലസ്: ഹോളിവുഡ് സിനിമയുടെ ഉത്സവമായ ഓസ്‌കാർ അവാർഡ് പ്രഖ്യാപനം ഇന്ന് രാവിലെ ഇന്ത്യൻ സമയം ആറരയ്‌ക്ക് ലോസാഞ്ചലസിലെ ഡോൾബി തിയേറ്ററിൽ ആരംഭിക്കും. 91ാമത്തെ ഓസ്‌കാർ നിശയാണിത്.
മികച്ച സംവിധാനം, നടി എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ 10 നോമിനേഷനുകൾ വീതം നേടിയ 'ദ ഫേവറിറ്റ്', 'റോമ' എന്നീ സിനിമകളാണ് മുന്നിൽ. ഏഴ് നോമിനേഷനുകളുമായി 'എ സ്റ്റാർ ഈസ് ബോൺ', 'വൈസ്' എന്നിവയും ഏഴ് നോമിനേഷനുകളുമായി 'ബ്ലാക് പാന്തർ', ആറ് നോമിനേഷനുകളുമായി 'ബ്ലാക് ക്ലാൻസ് മാൻ' എന്നീ സിനിമകൾ തൊട്ടു പിന്നിലുണ്ട്. മികച്ച സിനിമകൾക്കായുള്ള മത്സരത്തിൽ 'ബൊഹീമിയൻ റാപ്‌സഡി', 'ഗ്രീൻ ബുക്ക്' എന്നിവയും രംഗത്തുണ്ട്.
ലേഡി ഗാഗ
സൂപ്പർ പോപ് ഗായികയിൽ നിന്ന് തകർപ്പൻ അഭിനേത്രിയായുള്ള ലേഡി ഗാഗയുടെ അരങ്ങേറ്റം ഈ ഓസ്‌കാറിനെ ആവേശം കൊള്ളിക്കുന്നുണ്ട്. എ സ്റ്റാർ ഈസ് ബോൺ എന്ന സിനിമ അക്ഷരാർത്ഥത്തിൽ ലേഡി ഗാഗ എന്ന നടിയുടെ ഉദയമാണ്. ആ വേഷത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ലേഡി ഗാഗ പാട്ടും പാടി ഓസ്‌കാറും അടിച്ചെടുത്തേക്കാം.
നോമിനേഷനുകൾ
മികച്ച നടി
ലേഡി ഗാഗ ( എ സ്റ്റാർ ഈസ് ബോൺ )
യെലിറ്റ്സാ അപരിസിയോ ( റോമ)
ഗ്ലെൻ ക്ലോസ് ( ദ വൈഫ് )
ഒളീവിയ കോൾമാൻ ( ദ ഫേവറിറ്റ് )
മെലിസ മക്കാർത്തി ( ക്യാൻ യു എവർ ഫൊർഗീവ് മീ )
മികച്ച നടൻ
ക്രിസ്റ്റ്യൻ ബെയ്ൽ ( വൈസ് )
ബ്രാഡ്‌ലി കൂപ്പർ ( എ സ്റ്റാർ ഈസ് ബോൺ )
വില്യം ഡാഫോ ( അറ്റ് എറ്റേണിറ്റീസ് ഗേറ്റ് )
റാമി മാലിക് ( ബൊഹീമിയൻ റാപ്‌സഡി )
വിഗോ മോർട്ടൻസൺ ( ഗ്രീൻ ബുക്ക് )