news

1. ആശങ്കകള്‍ക്ക് അണഞ്ഞു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പടര്‍ന്നു പിടിച്ച തീ അണച്ചു. ഒന്നിലേറെ അഗ്നിശമന സേനാ യൂണിറ്റുകള്‍ രണ്ടു ദിവസത്തിലേറെ നടത്തിയ പരിശ്രമത്തിന് ഒടുവില്‍ ആണ് തീ അണയ്ക്കാന്‍ ആയത്. ജില്ലയില്‍ പുക ശല്യം കുറഞ്ഞു എന്ന് ജില്ലാകളക്ടര്‍. സംഭവത്തില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും എന്നും പ്രതികരണം

2. സംസ്ഥാനത്ത് തീപിടിത്തങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ഫയര്‍ഫോഴ്സ്. ഫയര്‍ എന്‍.ഒ.സി ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് ശുപാര്‍ശ നല്‍കും എന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി എ. ഹേമചന്ദ്രന്‍. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി പ്രതിരോധ പ്രവര്‍ത്തന ശക്തമാക്കാനും അഗ്നിശമന സേന തീരുമാനിച്ചു

3. എല്ലാത്തരം തീ പിടിത്തങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ കഴിയും വിധം അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആധുനിക ഉപകരണങ്ങളില്‍ അടക്കം പരിശീലനം നല്‍കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് കമാന്‍ഡോ മാതൃകയില്‍ പരിശീലനം നല്‍കും. ഇതു കൂടാതെ പൊതു ജനങ്ങളെ കൂടി അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും നടത്തും. കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീമിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാന്‍ ഫയര്‍ഫോഴസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. ജലാശയ അപകട സാധ്യത ഉള്ളിടങ്ങളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ നല്‍കാനും ഉന്നതതല യോഗം തീരുമാനിച്ചു.

4. കിസാന്‍ സമ്മാന്‍ പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കര്‍ഷക ശാപത്തില്‍ തകരും. പ്രതികരണം, കര്‍ഷകര്‍ക്കു ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഉദ്ഘാടനം ചെയ്യവെ. സംസ്ഥാനങ്ങള്‍ എത്രയും വേഗം പി.എം കിസാന്‍ പദ്ധതിയുടെ ഗുണ ഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കണം എന്നും നിര്‍ദ്ദേശം

5. പദ്ധതി വഴി ഓരോ വര്‍ഷവും 75,000 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. പദ്ധതിയുടെ ആദ്യ ഗഡുവായ 2000 രൂപ ഇന്നുതന്നെ ഒരു കോടിയിലേറെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ഇതിനകം രേഖകള്‍ അപ്‌ലോഡ് ചെയ്തത് ഒരു കോടിയില്‍ പരം പേരാണ്. ഇവര്‍ക്ക് ഇന്നു തന്നെ പണം അക്കൗണ്ടില്‍ എത്തും. മൂന്നു ദിവസത്തിനകം വേറെ ഒരു കോടി പേര്‍ക്കുകൂടി പണം നല്‍കും. വര്‍ഷത്തില്‍ മൂന്നു തവണയായി 6000 രൂപയാണ് ഒരു കര്‍ഷകനു കിട്ടുക. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ ക്കാണ് അര്‍ഹത.

6. കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കാശ്മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ രാഹുലിന് എന്ത് അവകാശം എന്ന് ചോദ്യം. കാശ്മീരിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണക്കാരന്‍ രാഹുലിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയും ആയ നെഹ്റു എന്നും കൂട്ടിച്ചേര്‍ക്കല്‍

7. ജമ്മു കാശ്മീരിലെ സേനാവിന്യാസം പതിവ് നടപടി മാത്രം എന്ന് കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. സേനാ വിന്യാസത്തെ തുടര്‍ന്ന് ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ല. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സേനയെ വിന്യസിച്ചിരിക്കുന്നത് എന്നും പ്രതികരണം. കൃത്യമായ സമയത്ത് തിരഞ്ഞെടുപ്പ് നടത്തണം. അതിന്റെ ഭാഗമായുള്ള പതിവ് നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

8. വിഘടനവാദി നേതാക്കളെ ഇല്ലാതാക്കാനായി സൈന്യം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. ശ്രീനഗറിന് മുകളില്‍ സൈനിക ഹെലികോപ്ടറുകളും വിമാനങ്ങളും പറന്നതും ആശങ്കക്ക് വഴിവച്ചിരുന്നു. പാകിസ്ഥാനുമായി യുദ്ധത്തിന് സൈന്യം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കശ്മീര്‍ ഗവര്‍ണര്‍ രംഗത്ത് എത്തിയത്

9. പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും എന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ ആലോചനയില്‍ ആണ്. കൊലപാതകം നടത്തിയത് സി.പി.എം അയച്ച ഗുണ്ടകള്‍ എന്നും മുരളീധരന്‍. പി. കരുണാകന്‍ എം.പി പെരിയ കൊലപാതകത്തിലെ മുഖ്യപ്രതി പീതാംബരന്റെ വീട് സന്ദര്‍ശിച്ചതോടെ കേസിലെ സി.പി.എം പങ്ക് തെളിഞ്ഞെന്നും മുരളീധരന്‍