ചെന്നൈ: വെല്ലൂർ ഇൻസ്‌റ്രിറ്ര്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (വി.ഐ.ടി)​ നടന്ന കാമ്പസ് റിക്രൂട്ട്‌മെന്റ് എട്ടാം തവണയും ലിംക ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംപിടിച്ചു. വിപ്രോ ടെക്‌നോളജീസ് (വിപ്രോ ടർബോ)​ 2018 ഗ്രാജ്വേറ്രിംഗ് ബാച്ചിലെ 139 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത നടപടിയാണ് ലിംക ബുക്കിന്റെ 2019 എഡിഷനിൽ ഇടംപിടിച്ചത്. ഒരു കാമ്പസിൽ നിന്ന് ഒറ്റ റിക്രൂട്ട്‌മെന്റിലൂടെ ഏറ്റവുമധികം കുട്ടികൾ ജോലി നേടിയതിനാണ് റെക്കാഡ്. 2017 ആഗസ്‌റ്ര് 27 മുതൽ 29 വരെ കാമ്പസിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പ്രതിവർഷം ആറുലക്ഷം രൂപ വേതന പാക്കേജ് വാഗ്‌ദാനം നൽകിയായിരുന്നു റിക്രൂട്ട്‌മെന്റ്.

വിപ്രോ തന്നെ,​ വി.ഐ.ടിയിൽ നിന്ന് 2017 ഗ്രാജ്വേറ്രിംഗ് ബാച്ചിലെ 129 പേരെ തിരഞ്ഞെടുത്ത റെക്കാഡാണ് പഴങ്കഥയായത്. നേരത്തേ 2009,​ 2011,​ 2014,​ 2015,​ 2016,​ 2017 വർഷങ്ങളിലെ കാമ്പസ് റിക്രൂട്ട്‌മെന്റുകളിലൂടെയും വി.ഐ.ടി ലിംക ബുക്കിൽ ഇടംപിടിച്ചിരുന്നു.